Booked | ദളിത് വിഭാഗത്തില്‍പെട്ട കുട്ടികളെ കൊണ്ട് മാത്രം സ്‌കൂള്‍ ശുചിമുറി വൃത്തിയാക്കിച്ചെന്ന് പരാതി; പ്രധാനാധ്യാപികയ്‌ക്കെതിരെ കേസ്
Dec 2, 2022, 16:00 IST
ചെന്നൈ: (www.kvartha.com) ദളിത് വിഭാഗത്തില്‍പെട്ട കുട്ടികളെ കൊണ്ട് മാത്രം സ്‌കൂള്‍ ശുചിമുറി വൃത്തിയാക്കിച്ചെന്ന് പരാതി. തമിഴ്നാട്ടിലെ ഇറോഡ് ജില്ലയിലുള്ള സര്‍കാര്‍ സ്‌കൂളിലെ പ്രധാന അധ്യാപികയ്ക്കെതിരെയാണ് രക്ഷിതാക്കള്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
ദിവസങ്ങള്‍ക്ക് മുന്‍പ് വിദ്യാര്‍ഥിക്ക് ഡങ്കിപ്പനി ബാധിച്ചിരുന്നു. ഇതെങ്ങനെയാണ് പിടിപെട്ടതെന്ന് ചോദിച്ചപ്പോഴാണ് മകന്‍ ദിവസവും സ്‌കൂളിലെ ശുചിമുറി വൃത്തിയാക്കുന്ന കാര്യം പറയുന്നത്. അവിടെ വച്ച് കുട്ടിക്ക് നിരന്തരം കൊതുകു കടിയേല്‍ക്കുന്നതാണ് രോഗം വരാന്‍ കാരണമായതെന്നും ജയന്തി പറയുന്നു.
പിന്നീടൊരിക്കല്‍ മറ്റൊരു രക്ഷിതാവും വിദ്യാര്‍ഥികളിലൊരാള്‍ ശുചിമുറി വൃത്തിയാക്കി വരുന്നത് കണ്ട് കാര്യം തിരക്കി. അപ്പോഴാണ് പ്രാധാനാധ്യാപിക ശുചിമുറി ദിവസവും വൃത്തിയാക്കണമെന്ന് സ്‌കൂളിലെ കുറച്ച് ദളിത് വിദ്യാര്‍ഥികളോട് പറഞ്ഞതായുള്ള വിവരം അറിഞ്ഞത്. പിന്നാലെയാണ് പരാതി നല്‍കാന്‍ തീരുമാനിച്ചത്.
പരാതിയില്‍ കേസെടുത്തതായും പ്രധാനാധ്യാപികയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. എന്നാല്‍ സംഭവം കേസായെന്ന് അറിഞ്ഞതിന് പിന്നാലെ പ്രധാനാധ്യാപിക ഒളിവില്‍ പോയിരിക്കുകയാണെന്ന് അധികൃതര്‍ പറയുന്നു.
Keywords: Scheduled Caste Students Made To Clean Toilet In Tamil Nadu School, Case Filed, Chennai, News, Complaint, Police, Teacher, Allegation, Student, National.
സ്‌കൂളിലെ ആറ് ദളിത് വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികളെ തെരഞ്ഞു പിടിച്ചാണ് പ്രധാനാധ്യാപിക ഇത്തരത്തില്‍ ശുചിമുറി വൃത്തിയാക്കാന്‍ നിയോഗിച്ചതെന്നാണ് പരാതി. സംഭവത്തില്‍ പ്രധാനാധ്യാപിക എംഎസ് ഗീത റാണിക്കെതിരെ ശുചിമുറി വൃത്തിയാക്കിയ വിദ്യാര്‍ഥികളില്‍ ഒരാളുടെ അമ്മ ജയന്തിയാണ് പരാതി നല്‍കിയത്.
ദിവസങ്ങള്‍ക്ക് മുന്‍പ് വിദ്യാര്‍ഥിക്ക് ഡങ്കിപ്പനി ബാധിച്ചിരുന്നു. ഇതെങ്ങനെയാണ് പിടിപെട്ടതെന്ന് ചോദിച്ചപ്പോഴാണ് മകന്‍ ദിവസവും സ്‌കൂളിലെ ശുചിമുറി വൃത്തിയാക്കുന്ന കാര്യം പറയുന്നത്. അവിടെ വച്ച് കുട്ടിക്ക് നിരന്തരം കൊതുകു കടിയേല്‍ക്കുന്നതാണ് രോഗം വരാന്‍ കാരണമായതെന്നും ജയന്തി പറയുന്നു.
പിന്നീടൊരിക്കല്‍ മറ്റൊരു രക്ഷിതാവും വിദ്യാര്‍ഥികളിലൊരാള്‍ ശുചിമുറി വൃത്തിയാക്കി വരുന്നത് കണ്ട് കാര്യം തിരക്കി. അപ്പോഴാണ് പ്രാധാനാധ്യാപിക ശുചിമുറി ദിവസവും വൃത്തിയാക്കണമെന്ന് സ്‌കൂളിലെ കുറച്ച് ദളിത് വിദ്യാര്‍ഥികളോട് പറഞ്ഞതായുള്ള വിവരം അറിഞ്ഞത്. പിന്നാലെയാണ് പരാതി നല്‍കാന്‍ തീരുമാനിച്ചത്.
പരാതിയില്‍ കേസെടുത്തതായും പ്രധാനാധ്യാപികയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. എന്നാല്‍ സംഭവം കേസായെന്ന് അറിഞ്ഞതിന് പിന്നാലെ പ്രധാനാധ്യാപിക ഒളിവില്‍ പോയിരിക്കുകയാണെന്ന് അധികൃതര്‍ പറയുന്നു.
Keywords: Scheduled Caste Students Made To Clean Toilet In Tamil Nadu School, Case Filed, Chennai, News, Complaint, Police, Teacher, Allegation, Student, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.