സര്‍ക്കാര്‍ നല്‍കുന്ന സുരക്ഷയ്ക്ക് വിശദീകരണം ആവശ്യപ്പെട്ട് യശോദ ബെന്‍ രംഗത്ത്

 


അഹ്മദാബാദ്: (www.kvartha.com 25.11.2014) സര്‍ക്കാറില്‍ നിന്ന് ലഭിക്കേണ്ട സുരക്ഷക്ക് വിശദീകരണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഭാര്യ യശോദ ബെന്‍ രംഗത്ത്. വിവരാവകാശ നിയമപ്രകാരമുള്ള വിശദീകരണം നല്‍കണമെന്നാണ് യശോദ ബെന്നിന്റെ ആവശ്യം.

പ്രോട്ടോകോള്‍ പ്രകാരം പ്രധാനമന്ത്രിയുടെ ഭാര്യയായ തനിക്ക് സുരക്ഷയോടൊപ്പം മറ്റ് എന്ത് സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്നും അതിന്റെ സാക്ഷ്യപ്പെടുത്തിയ കോപ്പി തനിക്ക് നല്‍കണമെന്നും മൂന്ന് പേജായി സമര്‍പ്പിച്ച അപേക്ഷയില്‍ യശോദ ബെന്‍ ആവശ്യപ്പെടുന്നുണ്ട്.

കൂടാതെ മോഡിയുടെ കുടുംബാംഗങ്ങള്‍ക്ക് നല്‍കിയ സുരക്ഷയെ കുറിച്ചുള്ള  വിശദീകരണവും യശോദ ബെന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. താന്‍ പൊതുഗതാഗത സൗകര്യങ്ങള്‍ ഉപയോഗിച്ച് യാത്ര ചെയ്യുമ്പോള്‍  തന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഔദ്യോഗിക വാഹനങ്ങളില്‍ യാത്ര ചെയ്യുന്നു.  മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടത് സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റാണ്. അതിനാല്‍ തന്റെ സുരക്ഷാ ഉദ്യോഗസ്ഥരെ കുറിച്ചുള്ള പൂര്‍ണ വിവരം അറിയാനുള്ള അവകാശം തനിക്കുണ്ടെന്നും അത് നല്‍കാന്‍ തയ്യാറാകണമെന്നും അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം മോഡിയോടൊപ്പം ജീവിക്കാന്‍ ആഗ്രഹമുണ്ടെന്ന് ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ യശോദ ബെന്‍ പറഞ്ഞിരുന്നു. തന്നെ കൊണ്ടു പോകാന്‍ മോഡി തയ്യാറാണെങ്കില്‍ തീര്‍ച്ചയായും അദ്ദേഹത്തോടൊപ്പം പോകുമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

സര്‍ക്കാര്‍ നല്‍കുന്ന സുരക്ഷയ്ക്ക് വിശദീകരണം ആവശ്യപ്പെട്ട് യശോദ ബെന്‍ രംഗത്ത്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Scared of her guards, PM Narendra Modi's wife Jashodaben files RTI, Application, Gun attack, Channel, Family, Protection, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia