ഹിജാബ് വിധി ചോദ്യം ചെയ്തുള്ള ഹർജികൾ ഹോളിക്ക് ശേഷം പരിഗണിക്കാമെന്ന് സുപ്രീം കോടതി; അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ചു

 


ന്യൂഡെൽഹി: (www.kvartha.com 16.03.2022) ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടുള്ള എല്ലാ ഹർജികളും തള്ളുകയും മുസ്ലീം സ്ത്രീകൾ ഹിജാബ് ധരിക്കുന്നത് അനിവാര്യമായ ഇസ്ലാമിക മതാചാരമല്ലെന്നുമുള്ള കർണാടക ഹൈകോടതി ഉത്തരവിനെ ചോദ്യം ചെയ്തുള്ള ഹർജിയിൽ അടിയന്തര വാദം കേൾക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു.
                       
ഹിജാബ് വിധി ചോദ്യം ചെയ്തുള്ള ഹർജികൾ ഹോളിക്ക് ശേഷം പരിഗണിക്കാമെന്ന് സുപ്രീം കോടതി; അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ചു

ഹരജിക്കാരെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഗ്‌ഡെ ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ഹർജി പരാമർശിച്ചു. നിരവധി പെൺകുട്ടികൾ പരീക്ഷ എഴുതേണ്ടതിനാൽ ഇക്കാര്യത്തിൽ അടിയന്തര നടപടിയുണ്ടാവണമെന്ന് ഹെഗ്‌ഡെ ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ എ ബൊപ്പണ്ണ, ഹിമ കോലി എന്നിവരും അടങ്ങിയ ബെഞ്ച്, ഇക്കാര്യം മറ്റുള്ളവരും പരാമർശിച്ചിട്ടുണ്ടെന്നും കോടതി പരിശോധിക്കുമെന്നും അറിയിച്ചു.

പരീക്ഷകൾ ആരംഭിക്കുകയാണെന്നും വിഷയത്തിൽ അടിയന്തര ആവശ്യമുണ്ടെന്നും ഹെഡ്‌ഗെ തറപ്പിച്ചു പറഞ്ഞു. ഇതിന് സമയം ആവശ്യമാണെന്നും അത് വാദം കേൾക്കുന്നതിന് പോസ്റ്റുചെയ്യുമെന്നും ബെഞ്ച് വ്യക്തമാക്കി. ഹ്രസ്വമായ സബ്മിഷനുകൾക്ക് ശേഷം, ഹോളി അവധിക്ക് ശേഷം കോടതി ഇത് പരിഗണിക്കാമെന്ന് ബെഞ്ച് അറിയിക്കുകയായിരുന്നു.

അഭിഭാഷകരായ അദീൽ അഹ്‌മദ്, റഹമത്തുള്ള കോത്വാൾ എന്നിവർ മുഖേന സമർപിച്ച ഹർജിയിൽ വിധി ഇൻഡ്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടനയായ മതേതരത്വ സങ്കൽപത്തിന്റെ നേരായ ലംഘനമാണെന്ന് പറയുന്നു.

Keywords:  News, National, Karnataka, Top-Headlines, New Delhi, Supreme Court of India, Hijab, Issue, Controversy, Verdict, Holi, Court Order, Study class, Islam, Muslim, Girl students, SC to examine pleas challenging hijab verdict after holi.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia