ന്യൂഡല്‍ഹി: ഇന്ത്യയിലെ ലൈംഗീക ന്യൂനപക്ഷത്തെ മുന്നാം ലിംഗമായി പരിഗണിക്കണമെന്ന് സുപ്രീം കോടതി. സമൂഹത്തില്‍ അവര്‍ക്ക് തുല്യ സ്ഥാനമാണുള്ളതെന്നും കോടതി വ്യക്തമാക്കി. സാമൂഹികമായും സാമ്പത്തീകമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗമായി പരിഗണിച്ച് മൂന്നാം ലിംഗക്കാര്‍ക്ക് വിദ്യാഭ്യാസ തൊഴില്‍ രംഗത്ത് സംവരം ഏര്‍പ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.
ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള വിവേചനവും പീഡനവും അവസാനിപ്പിക്കാന്‍ സര്‍ക്കാരുകള്‍ നടപടിയെടുക്കണം. വിദ്യാഭ്യാസം, ആരോഗ്യം, ചികില്‍സ തുടങ്ങിയ കാര്യങ്ങള്‍ ഉറപ്പാക്കണം. ഇവരുടെ പൗരാവകാശം സംരക്ഷിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിയമം കൊണ്ടുവരണമെന്നും ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന്‍ അധ്യക്ഷനായ ബഞ്ച് നിര്‍ദേശിച്ചു.
മൂന്നാം ലിംഗമായി ലൈംഗീക ന്യൂനപക്ഷങ്ങളെ പരിഗണിക്കുന്നതോടെ ഇവര്‍ക്ക് വോട്ടവകാശം ലഭ്യമാകും. ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് നിയമ സാധുത നല്‍കിയ സുപ്രീംകോടതി, സ്വതന്ത്രമായി ജീവിക്കാനും ഇഷ്ടമുള്ള തൊഴില്‍ചെയ്യാനും എല്ലാ പൗരന്മാര്‍ക്കും ഉള്ളതുപോലെ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കും അവകാശമുണ്ടെന്ന് നിരീക്ഷിച്ചു. മൂന്നാമത്തെ വിഭാഗമായി സുപ്രീംകോടതി അംഗീകരിച്ചതോടെ തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍രേഖകളിലും ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കും സ്ഥാനം ലഭിക്കും.
SUMMARY: New Delhi: In a significant judgement, the Supreme Court on Tuesday granted recognition to transgenders as third category of sex and said that they have equal rights to social acceptability.
Keywords: Gender, Transgenders, Supreme Court, Third sex, Third genders, Gender equality

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.