സിനിമാ തിയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കി സുപ്രീം കോടതി ഉത്തരവ്; രാജ്യത്തെ എല്ലാ തിയേറ്ററുകളും സിനിമ തുടങ്ങും മുന്‍പ് ദേശീയ ഗാനം കേള്‍പ്പിക്കണം; ദേശീയ പതാക സ്ക്രീനില്‍ കാണിക്കുകയും എല്ലാവരും എണീറ്റ് നില്‍ക്കുകയും വേണം
Nov 30, 2016, 13:29 IST
ന്യൂഡല്‍ഹി: (www.kvartha.com 30.11.2016) രാജ്യത്തെ എല്ലാ സിനിമാ ഹാളുകളിലും പ്രദര്‍ശനത്തിന് മുമ്പ് ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന് സുപ്രീം കോടതിയുടെ ഉത്തരവ്. ദേശീയഗാനത്തോടൊപ്പം ദേശീയപതാക സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കണമെന്നും സിനിമ കാണാന്‍ എത്തുന്നവര്‍ എഴുന്നേറ്റു നിന്ന് ദേശീയഗാനത്തോട് ആദരവ് പ്രകടിപ്പിക്കണമെന്നും കോടതി വ്യക്തമാക്കി.
ഇതുകൂടാതെ അനഭിലഷണീയമായ വസ്തുക്കളില്‍ ദേശീയഗാനം അച്ചടിക്കരുതെന്നും ജസ്റ്റിസുമാരായ ദീപക് മിശ്ര, അമിതവ റോയി എന്നിവര്‍ അടങ്ങിയ ബഞ്ച് നിര്‍ദേശിച്ചു. സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിന് മുമ്പായി ദേശീയഗാനം കേള്‍പ്പിക്കുന്നതിന് മതിയായ നിര്‍ദേശങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. അനുവാദമില്ലാത്ത പല അവസരങ്ങളിലും ദേശീയഗാനം ഉപയോഗിക്കുന്നുണ്ടെന്നും ശ്യാം
നാരായണ്‍ ചൗക്‌സേ എന്നയാള്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഉയര്‍ന്ന പദവിയിലുള്ള വ്യക്തികള്‍ പങ്കെടുക്കുന്നത് ഉള്‍പ്പെടെയുള്ള ഔദ്യോഗികമായ പരിപാടികളിലും ദേശീയഗാനം ഉപയോഗിക്കുന്നതിന് നിര്‍ദേശങ്ങള്‍ നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല, ദേശീയഗാനത്തിന് മതിയായ ആദരവ് നല്‍കണമെന്നും എല്ലാ പൗരന്മാരും ആദരവ് പ്രകടിപ്പിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. ഒപ്പം ദേശീയഗാനത്തിനെ ദുരുപയോഗം ചെയ്യുന്നത് തടയാനായി ചില നിര്‍ദേശങ്ങളും ഹര്‍ജിയില്‍ മുന്നോട്ടുവെക്കുന്നുണ്ട്.
സാമ്പത്തികമോ മറ്റ് ഏതു തരത്തിലുള്ള നേട്ടങ്ങള്‍ക്കു വേണ്ടിയുമുള്ള വാണിജ്യമായ ചൂഷണം പാടില്ല. ദേശീയഗാനം അവസാനിക്കുന്നതുവരെ തടസപ്പെടുത്തരുത്. ചുരുക്കിയ പതിപ്പുകള്‍ ഒരു സമയങ്ങളിലും ആലപിക്കരുത്. വിനോദ പരിപാടികളിലും ഇന്ത്യയുടെ ദേശീയഗാനമാണ് കേള്‍ക്കുന്നത് എന്ന് മനസിലാക്കാന്‍ സാധിക്കാത്തവര്‍ക്ക് മുമ്പിലും ആലപിക്കാന്‍ പാടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

Also Read:
യുവതിയെ ദുരൂഹ സാഹചര്യത്തില്‍ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി; മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചു
Keywords: SC directs cinema halls to play national anthem before screening films, New Delhi, stand up in respect, Instill a feeling within one a sense of committed patriotism and nationalism, Justice, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.