Sanju Samson | സഞ്ജു സാംസണിനെ ടിവിയില്‍ കാണിച്ചപ്പോള്‍ ആരതിയുഴിഞ്ഞ് ആരാധകന്‍; തരംഗമായി വീഡിയോ

 


ജയ്പൂര്‍: (www.kvartha.com) രാജസ്താന്‍ റോയല്‍സിന്റെ മലയാളി നായകന്‍ സഞ്ജു സാംസണെ ടിവിയില്‍ കാണിച്ചപ്പോള്‍ ആരാധകൊണ്ട് ആരാധകന്‍ ചെയ്തത് കണ്ടോ. താരത്തിനെ ടിവിയില്‍ കാണിച്ചപ്പോള്‍ ആരാധകന്‍ ആരതി ഉഴിയുകയായിരുന്നു. 

ഐപിഎല്‍ മത്സരത്തിനിടെ സഞ്ജു ടിവി സ്‌ക്രീനില്‍ വന്നപ്പോഴാണ് ആരാധകന്‍ ടിവിയെ ആരതി ഉഴിഞ്ഞത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ചെന്നൈ സൂപര്‍ കിങ്‌സിനെതിരെ ബാറ്റിങ്ങില്‍ തിളങ്ങാനായില്ലെങ്കിലും ക്യാപ്റ്റന്‍സി മികവുകൊണ്ട് സഞ്ജു തന്റെ റോള്‍ ഗംഭീരമാക്കി.

തുഷാര്‍ ദേശ്പാണ്ഡെയുടെ പന്തില്‍ ഋതുരാജ് ഗെയ്ക്വാദ് ക്യാചെടുത്താണ് സഞ്ജുവിനെ പുറത്താക്കിയത്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ അഞ്ച് വികറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തു. 43 പന്തില്‍ 77 റണ്‍സെടുത്ത യശസ്വി ജയ്‌സ്‌വാള്‍ രാജസ്താനുവേണ്ടി തിളങ്ങി. 17 പന്തുകള്‍ നേരിട്ട സഞ്ജു 17 റണ്‍സെടുത്തു പുറത്താകുകയായിരുന്നു. 

വാലറ്റത്ത് ധ്രുവ് ജുറല്‍ (15 പന്തില്‍ 34), ദേവ്ദത്ത് പടിക്കല്‍ (13 പന്തില്‍ 27) എന്നിവരുടെ പ്രകടനങ്ങള്‍ രാജസ്താന്‍ സ്‌കോര്‍ 200 കടത്തി. ജോസ് ബട്‌ലര്‍ 21 പന്തില്‍ 27 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ആറു വികറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുക്കാനേ ചെന്നൈയ്ക്ക് സാധിച്ചുള്ളൂ. 32 റണ്‍സ് വിജയവുമായി രാജസ്താന്‍ റോയല്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു.

Sanju Samson | സഞ്ജു സാംസണിനെ ടിവിയില്‍ കാണിച്ചപ്പോള്‍ ആരതിയുഴിഞ്ഞ് ആരാധകന്‍; തരംഗമായി വീഡിയോ


 

Keywords:  News, National, National-News, Sports, Player, Sanju Samson, Captain, RR Captain, TV, Fan, Sports-News, Sanju Samson is in the heart; Aarti was performed by the devotee when it was shown on TV- Video.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia