Sanjay Dutt | രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതായുള്ള അഭ്യൂഹങ്ങള്‍ തള്ളി ബോളിവുഡ് താരം സഞ്ജയ് ദത്ത്
Apr 8, 2024, 18:31 IST
മുംബൈ: (KVARTHA) രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതായുള്ള അഭ്യൂഹങ്ങള്‍ തള്ളി ബോളിവുഡ് താരം സഞ്ജയ് ദത്ത്. എക്സില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യത്തില്‍ വ്യക്തതവരുത്തിയത്. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നില്ലെന്നും അഥവാ അങ്ങനെയൊന്നുണ്ടെങ്കില്‍ അക്കാര്യം ഔദ്യോഗികമായി തന്നെ അറിയിക്കുമെന്നും സഞ്ജയ് ദത്ത് കുറിച്ചു.
ഈ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഹരിയാനയിലെ കര്‍ണാലില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി സഞ്ജയ് ദത്ത് മത്സരിക്കുന്നു എന്നുള്ള രീതിയില്‍ കഴിഞ്ഞ കുറച്ചുദിവസമായി സമൂഹമാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച നടക്കുകയായിരുന്നു. സഞ്ജയ് ദത്തിന്റെ കുടുംബത്തിന് രാഷ്ട്രീയവുമായി വളരെ അടുത്ത ബന്ധമുണ്ട്.
മന്മോഹന് സിംഗ് പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ 2004-2005 കാലയളവില്‍ യുവജനകാര്യം, കായികം എന്നീ വകുപ്പുകള്‍ ചെയ്തിരുന്നത് സഞ്ജയ് ദത്തിന്റെ പിതാവും നടനുമായിരുന്ന സുനില്‍ ദത്താണ്. സഞ്ജയ് ദത്തിന്റെ സഹോദരി പ്രിയയും എംപി ആണ്. ഇതാണ് സഞ്ജയ് ദത്ത് രാഷ്ട്രീയത്തിലേക്ക് പോകുന്നുവെന്ന ചര്‍ചകള്‍ക്ക് വഴിവച്ചത്.
എന്നാല്‍ ഇപ്പോള്‍ സഞ്ജയ് തന്നെ രാഷ്ട്രീയത്തിലേക്ക് താനില്ലെന്ന് വ്യക്തമാക്കിയിരിക്കയാണ്. രാഷ്ട്രീയത്തിലിറങ്ങാനോ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനോ താനുദ്ദേശിക്കുന്നില്ലെന്നാണ് താരം വ്യക്തമാക്കിയത്. എന്നെങ്കിലും രാഷ്ട്രീയത്തിലേക്ക് വരാന്‍ ആഗ്രഹിച്ചാല്‍ അക്കാര്യ ആദ്യം പ്രഖ്യാപിക്കുന്നത് താന്‍ തന്നെയായിരിക്കും. അതുകൊണ്ട് ഈ വിഷയത്തില്‍ ഇപ്പോള്‍ നടക്കുന്ന ചര്‍ചകളില്‍നിന്ന് എല്ലാവരും പിന്‍വാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹേരാ ഫേരി 3 ആണ് സഞ്ജയ് ദത്തിന്റേതായി അടുത്ത് പുറത്തിറങ്ങാനിരിക്കുന്നത്. അക്ഷയ് കുമാര്‍, സുനില്‍ ഷെട്ടി, പരേഷ് റാവല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. അക്ഷയ് കുമാറിനും സുനില്‍ ഷെട്ടിക്കുമൊപ്പമുള്ള വെല്‍ക്കം ടു ദ ജംഗിള്‍ എന്ന ചിത്രവും സഞ്ജയ് ദത്തിന്റേതായി അണിയറയില്‍ ഒരുങ്ങാനിരിക്കുകയാണ്.
Keywords: Sanjay Dutt not joining politics: 'Refrain from believing what is circulated', Mumbai, News, Sanjay Dutt, Politics, Social Media, Bollywood, Actor, Theatre, National News.I would like to put all rumours about me joining politics to rest. I am not joining any party or contesting elections. If I do decide to step into the political arena then I will be the first one to announce it. Please refrain from believing what is being circulated in the news…
— Sanjay Dutt (@duttsanjay) April 8, 2024
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.