ജാമ്യമില്ലാ അറസ്റ്റു വാറണ്ട്: ദത്തിന് മണിക്കൂറുകള്‍ക്കുള്ളില്‍ ജാമ്യം
Apr 22, 2013, 20:05 IST
ADVERTISEMENT
മുംബൈ: സിനിമാ നിര്‍മാതാവിനെതിരെ വധഭീഷണി മുഴക്കിയെന്ന കേസില്‍ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച സഞ്ജയ് ദത്തിന് മണിക്കൂറുകള്‍ക്കുള്ളില്‍ ജാമ്യം ലഭിച്ചു. സഞ്ജയ് ദത്തിനെതിരെ അന്ധേരി മെട്രൊപൊളിറ്റന്‍ കോടതിയാണ് തിങ്കളാഴ്ച ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. നിര്‍മാതാവ് ഷകീല്‍ നൂറാനിയുടെ പരാതിയിലായിരുന്നു കോടതി നടപടി. വാറണ്ട് ലഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ കോടതിയിലെത്തിയ ദത്ത് ജാമ്യം എടുത്ത് തിരികെ പോയി.
അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിനെ ഉപയോഗിച്ച് ദത്ത് ഭീഷണിപ്പെടുത്തിയെന്ന് കാണിച്ചാണ് ഷക്കീല്‍ നൂറാനി പരാതി നല്‍കിയത്. കേസില്‍ ഹാജരാവാന്‍ രണ്ടുതവണ ആവശ്യപ്പെട്ടിട്ടും ദത്ത് ഹാജരായില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ദത്തിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
2002 ല്‍ തന്റെ ഒരു സിനിമയില്‍ അഭിനയിക്കാമെന്നേറ്റ് കരാര്‍ പ്രകാരം ദത്ത് 50 ലക്ഷം രൂപ വാങ്ങിയിരുന്നു. പിന്നീട് ഷൂട്ടിങില്‍ നിന്ന് ദത്ത് പിന്മാറുകയായിരുന്നു. തുടര്‍ന്ന് കരാര്‍ പ്രകാരം നല്കിയ പണം തിരിച്ചു ചോദിച്ചപ്പോഴാണ് ദാവൂദ് ഇബ്രാഹിമിനെകൊണ്ട് വധഭീഷണി മുഴക്കിയതെന്നുമാണ് നൂറാനിയുടെ പരാതി.
സഞ്ജയ് ദത്തിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്
Keywords : Mumbai, Sanjay Dutt, Court, Case, National, Non-bailable Warrant, Movie Producer Shakeel Noorani, Kvartha, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews.
അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിനെ ഉപയോഗിച്ച് ദത്ത് ഭീഷണിപ്പെടുത്തിയെന്ന് കാണിച്ചാണ് ഷക്കീല്‍ നൂറാനി പരാതി നല്‍കിയത്. കേസില്‍ ഹാജരാവാന്‍ രണ്ടുതവണ ആവശ്യപ്പെട്ടിട്ടും ദത്ത് ഹാജരായില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ദത്തിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
2002 ല്‍ തന്റെ ഒരു സിനിമയില്‍ അഭിനയിക്കാമെന്നേറ്റ് കരാര്‍ പ്രകാരം ദത്ത് 50 ലക്ഷം രൂപ വാങ്ങിയിരുന്നു. പിന്നീട് ഷൂട്ടിങില്‍ നിന്ന് ദത്ത് പിന്മാറുകയായിരുന്നു. തുടര്‍ന്ന് കരാര്‍ പ്രകാരം നല്കിയ പണം തിരിച്ചു ചോദിച്ചപ്പോഴാണ് ദാവൂദ് ഇബ്രാഹിമിനെകൊണ്ട് വധഭീഷണി മുഴക്കിയതെന്നുമാണ് നൂറാനിയുടെ പരാതി.
Related News:
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.