യോഗി ആദിത്യനാഥ് സന്ദർശിക്കുന്ന സ്ഥലങ്ങൾ ഗംഗാജലം തളിച്ച് ശുദ്ധികലശം ചെയ്ത് സമാജ് വാദി പാർടി പ്രവർത്തകർ; ഒരാൾ അറസ്റ്റിൽ

 


സംഭൽ: (www.kvartha.com 23.09.2021) യുപി മുഖ്യമന്ത്രി ആദിത്യനാഥ് സന്ദർശിക്കുന്ന സ്ഥലങ്ങൾ ശുദ്ധികലശം ചെയ്ത് സമാജ് വാദി പാർടി പ്രവർത്തകർ. ഗംഗാജലം തളിച്ചാണ് ശുദ്ധികലശം നടത്തുന്നത്. ഇത്തരത്തിൽ ശുദ്ധികലശം ചെയ്യുന്നതിൻ്റെ വീഡിയൊ സോഷ്യൽ മീഡിയയിൽ അപ് ലോഡ് ചെയ്തിട്ടുണ്ട്. 

യോഗി ആദിത്യനാഥ് സന്ദർശിക്കുന്ന സ്ഥലങ്ങൾ ഗംഗാജലം തളിച്ച് ശുദ്ധികലശം ചെയ്ത് സമാജ് വാദി പാർടി പ്രവർത്തകർ; ഒരാൾ അറസ്റ്റിൽ

സംഭവത്തെ തുടർന്ന് സമാജ് വാദി പാർടി യുവജന സഭ സംസ്ഥാന പ്രസിഡൻ്റ് ഭവേശ് യാദവിനും മറ്റ് പത്ത് പേർക്കുമെതിരെ പൊലിസ് കേസെടുത്തു. യാദവിനെ അറസ്റ്റ് ചെയ്തതായി എസ് പി ചക്രേശ് മിശ്ര അറിയിച്ചു. 
സംഭൽ ജില്ലയിൽ കൈല ദേവിയിൽ കഴിഞ്ഞ ദിവസം ആദിത്യനാഥ് 275 കോടിയുടെ പദ്ധതിക്ക് തറക്കല്ലിട്ടിരുന്നു. എന്നാൽ പിറ്റേന്ന്, ഭവേശ് യാദവും യുവജന സഭ പ്രവർത്തകരും സ്ഥലത്തെത്തി ഗംഗാജലം തളിച്ച് സ്ഥലം ശുദ്ധികലശം നടത്തി. മുഖ്യമന്ത്രി വന്നിറങ്ങിയ ഹെലിപാഡും യുവജന സഭ പ്രവർത്തകർ ഒഴിവാക്കിയില്ല. 

അതേസമയം കൈല ദേവി മാതാവിനെ അപമാനിച്ചതിനാലാണ് ശുദ്ധികലശം നടത്തിയതെന്ന് യാദവ് പറഞ്ഞു. ക്ഷേത്രത്തിന് സമീപത്തെ പദ്ധതിക്ക് തറക്കല്ലിട്ട മുഖ്യമന്ത്രി ക്ഷേത്രത്തിലെത്തി ദേവിയെ തൊഴുതില്ലെന്നും യാദവ് പറയുന്നു. 

2017ൽ നിയമസഭ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തെ തുടർന്ന് സമാജ് വാദി പാർടി നേതാവ് അഖിലേഷ് യാദവ്, കാളിദാസ് മാർഗിലെ അഞ്ചാം നമ്പർ വസതിയിൽ നിന്ന് പടിയിറങ്ങിയപ്പോൾ സ്വാമി ആദിത്യനാഥും സന്യാസിമാരും വസതിയിൽ ഗംഗാജലം തളിച്ച് ശുദ്ധികലശം ചെയ്തതും അന്ന് വാർത്തയായിരുന്നു. 

SUMMARY: Samajwadi Party president and former chief minister Akhilesh Yadav has often alleged that when he vacated the chief minister's official residence at 5, Kalidas Marg in Lucknow after his defeat in the 2017 assembly elections, seers and priests had undertaken purifying rituals at the sprawling bungalow to make it ready for Yogi Adityanath.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia