ലഖ്‌നൊ: ഉത്തര്‍ പ്രദേശിലെ സമാജ് വാദി പാര്‍ട്ടി എം എല്‍ എ ഡാന്‍സ് ബാറില്‍ പെണ്‍കുട്ടികളോടൊപ്പം നൃത്തം ചെയ്യുന്ന ഫോട്ടോ പുറത്തുവന്നു. ഉത്തര്‍ പ്രദേശിലെ കലാപ ബാധിത പ്രദേശമായ മുസാഫിര്‍നഗറിലെ എം എല്‍ എയായ ചത്രരഞ്ജന്‍ സ്വരൂപാണ് ഡാന്‍സ് ബാറില്‍ പെണ്‍കുട്ടികളോടൊപ്പം നൃത്തം ചെയ്തത്. ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയ എം എല്‍ എ ഡാന്‍സ് ബാറിലെ പെണ്‍കുട്ടികള്‍ക്കൊപ്പം നൃത്തം ചെയ്യുകയായിരുന്നു.
നൃത്തം ചെയ്യുക മാത്രമല്ല, എം എല്‍ എ പെണ്‍കുട്ടികളുടെ മേല്‍ പണം വാരിയെറിയുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. എം എല്‍ എയെ കൂടാതെ മറ്റ് ചില പാര്‍ട്ടി നേതാക്കളും സംഭവ സ്ഥലത്തുണ്ടായിരുന്നു. മുസാഫിര്‍ നഗര്‍ കലാപത്തിന് ഇരയായവര്‍ നഷ്ടപരിഹാരം പോലും കിട്ടാതെ വലയുന്ന അവസരത്തിലാണ് ഭരണകക്ഷിയുടെ എം എല്‍ എ ഡാന്‍സ് ബാറില്‍ പണം വാരിയെറിയുന്നത്.
നേരത്തെ ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവര്‍ കലാപത്തില്‍ പെട്ടവരല്ലെന്നും പാര്‍ട്ടി പ്രവര്‍ത്തകരാണെന്നും പറഞ്ഞ് സമാജ് വാദി നേതാവ് വിവാദത്തില്‍ പെട്ടിരുന്നു. മാത്രമല്ല, അഖിലേഷ് യാദവ് സര്‍ക്കാര്‍ കോടികള്‍ പൊടിച്ച് സഫായ് മഹോത്സവ് നടത്തിയതും എം എല്‍ എമാര്‍ വിദേശത്ത് ടൂറിന് പോയതും സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പിച്ചിരുന്നു.
2013 സെപ്തംബറില്‍ നടന്ന മുസാഫിര്‍ കലാപത്തില്‍ 63 പേര്‍ മരണപ്പെട്ടിരുന്നു. വിവിധ മതവിഭാഗത്തില്‍ പെട്ടവര്‍ ചേരിതിരിഞ്ഞേറ്റുമുട്ടിയ കലാപത്തില്‍ സര്‍ക്കാരിന് വേണ്ടവിധം ഇടപെട്ട് കലാപത്തെ തടയാന്‍ കഴിഞ്ഞിരുന്നില്ലെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.
വാഹനങ്ങളില്‍ ചെറുതായി നമ്പര്‍ പ്രദര്‍ശിപ്പിച്ചാല്‍ പിടികൂടും

Keywords: Samajwadi Party MLA spotted dancing with bar girls, Cash, Marriage, Youth, Compensation, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.