ആള്‍ദൈവം രധേമായുടെ കുട്ടിയുടുപ്പ് ചിത്രങ്ങള്‍ ട്വിറ്ററില്‍; പോസ്റ്റ് ചെയ്തത് പ്രമോദ് മഹാജന്റെ മകന്‍
Aug 6, 2015, 15:36 IST
മുംബൈ: (www.kvartha.com 06.08.2015) ആള്‍ദൈവം രധേമായുടെ കുട്ടിയുടുപ്പ് ചിത്രങ്ങള്‍ ട്വിറ്ററില്‍, പോസ്റ്റ് ചെയ്തത് പ്രമോദ് മഹാജന്റെ മകനും രാഷ്ട്രീയ നേതാവുമായ രാഹുല്‍ മഹാജന്‍. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലാണ് രാഹുല്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. ട്വിറ്ററിലിട്ട ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ ഞെട്ടിയിരിക്കയാണ്.
വിവാദ ആള്‍ദൈവമായ രാധേ മാ കുട്ടിക്കുപ്പായമിട്ട് നില്‍ക്കുന്ന മൂന്നു ചിത്രങ്ങളാണ് കഴിഞ്ഞദിവസം രാഹുല്‍ ട്വിറ്ററിലിട്ടത്. ആരാണെന്ന് പറയാമോ എന്ന് ചോദിച്ചാണ് രാഹുല്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. വൈകാതെ തന്നെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ വൈറലായി. അതേസമയം ട്വിറ്ററിലെ ചിത്രങ്ങള്‍ വ്യാജമാണെന്ന് പറഞ്ഞ് രാധേ മായുടെ ഫേസ്ബുക്ക് പേജില്‍ വിശദീകരണവും വന്നു. എന്നാല്‍ ഇത് രാധേ മാ തന്നെയാണെന്നാണ് രാഹുല്‍ മഹാജന്‍ തറപ്പിച്ച് പറയുന്നത്.
രാജ്യത്തുടനീളം ലക്ഷക്കണക്കിന് ആരാധകരും അനുയായികളുമുള്ള സ്വയം പ്രഖ്യാപിത ആള്‍ദൈവമാണ് രാധേ മാ. മുംബൈയിലെ ബോറിവാലി കേന്ദ്രമാക്കിയാണ് ഇവരുടെ പ്രവര്‍ത്തനം. ഇവരുടെ അനുയായികള്‍ക്ക് ഈ ചിത്രങ്ങള്‍ വിശ്വസിക്കാന്‍ തന്നെ പ്രയാസമാണ്.
Also Read:
വാടക കെട്ടിടത്തില്‍ നിന്നും മോചനം; കുന്നിനു ഇനി സ്വന്തം അംഗന്‍വാടി
Keywords: 'Saint' Radhe Maa poses as a model in mini skirt, Creates storm, Mumbai, Twitter, Politics, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.