ഷാരൂഖും ആമിറും അസം ഖാനും രാജ്യത്തിന്റെ ഇമേജ് നശിപ്പിച്ചു: സാധ്വി പ്രചി

 


ജാംഷെഡ്പൂര്‍: (www.kvartha.com 09.12.2015) ബോളീവുഡ് നടന്മാരായ ഷാരൂഖ് ഖാനും അമീര്‍ ഖാനും സമാജ് വാദി പാര്‍ട്ടി നേതാവും യുപി മന്ത്രിയുമായ അസം ഖാനും രാജ്യത്തിന്റെ ഇമേജ് നശിപ്പിച്ചെന്ന് വിഎച്ച്പി നേതാവ് സാധ്വി പ്രചി.

അസഹിഷ്ണുത വാദം വെറും പ്രചാരണം മാത്രമാണ്. രാജ്യത്തിന് ചീത്തപ്പേര് നല്‍കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണത്. ചില ദേശദ്രോഹികള്‍ പുരസ്‌ക്കാരങ്ങള്‍ തിരിച്ച് നല്‍കുന്നത് ഒരു പ്രവണതയാക്കുന്നു. സാധ്വി പറഞ്ഞു.

അസഹിഷ്ണുതയെ കുറിച്ച് സംസാരിച്ച് ഷാരൂഖും അമീര്‍ ഖാനും അസം ഖാനും രാജ്യത്തിന്റെ
ഇമേജ് നശിപ്പിച്ചു. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്ക് വേണ്ടിയാണവര്‍ ഇതൊക്കെ ചെയ്യുന്നത് പ്രചി കൂട്ടിച്ചേര്‍ത്തു.

ഹിന്ദുക്കള്‍ കലാപങ്ങള്‍ ഉണ്ടാക്കാറില്ല. എന്നാല്‍ ചിലര്‍ പശുക്കളെ കൊന്നും ബീഫ് പാര്‍ട്ടി നടത്തിയും ഹിന്ദുക്കളെ കലാപകാരികളാക്കുന്നുവെന്നും പ്രചി പറഞ്ഞു.

ഷാരൂഖും ആമിറും അസം ഖാനും രാജ്യത്തിന്റെ ഇമേജ് നശിപ്പിച്ചു: സാധ്വി പ്രചി


SUMMARY: Jamshedpur: Vocal VHP leader Sadhvi Prachi on Tuesday alleged that actors Shah Rukh Khan and Aamir Khan along with SP leader Azam Khan were “tarnishing” the image of the country by claiming that intolerance was prevailing in the nation.

Keywords: VHP, Sadhvi Prachi, Shah Rukh Khan, Aamir Khan, Azam Khan, Minister, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia