യുപിയില്‍ ചാക്കുകളില്‍ 500ന്റേയും ആയിരത്തിന്റേയും കത്തിച്ച നോട്ടുകള്‍ കണ്ടെത്തി

 


ബറേലി: (www.kvartha.com 09.11.2016) അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ പിന്‍ വലിച്ചതിന് പിന്നാലെ ചാക്കുകളില്‍ കത്തിച്ച നിലയില്‍ അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ കണ്ടെത്തി. ബറേലിയിലാണ് സംഭവം.

സിബി ജംഗിലെ റോഡിലാണ് ചാക്കുകള്‍ കണ്ടെത്തിയത്. പര്‍സ ഖേഡയിലെ ഒരു കമ്പനി ജീവനക്കാരാണ് ചാക്കുകള്‍ കൊണ്ടുവന്ന് ഉപേക്ഷിച്ചതെന്ന് റിപോര്‍ട്ടില്‍ പറയുന്നു.

നോട്ടുകള്‍ മുറിച്ച്, നശിപ്പിച്ച് കത്തിച്ച നിലയിലാണ്. കറന്‍സി നോട്ടുകളുടെ അവശേഷിപ്പുകള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. കൂടാതെ സംഭവത്തെകുറിച്ച് റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് വിവരം നല്‍കി.

കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ പിന്‍ വലിച്ചതായി പ്രഖ്യാപിച്ചത്.

SUMMARY:
A day after the government discontinued Rs. 500 and 1000 notes in a shock announcement to curb black money, sacks full of burnt notes were found in Bareilly in Uttar Pradesh.

യുപിയില്‍ ചാക്കുകളില്‍ 500ന്റേയും ആയിരത്തിന്റേയും കത്തിച്ച നോട്ടുകള്‍ കണ്ടെത്തി


Keywords: National, 500, 1000, Notes, UP, PM, Narendra Modi, RBI

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia