ബിഹാര്‍, യുപി തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് ആര്‍ എസ് എസ് നേതൃയോഗം
Feb 15, 2015, 15:00 IST
കാണ്‍പൂര്‍: (www.kvartha.com 15/02/2015) ബിഹാറിലും യു പിയിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആര്‍ എസ് എസ് നേതൃയോഗം. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കേറ്റ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് ഫെബ്രുവരി 15 മുതല്‍ മൂന്ന് ദിവസത്തേക്ക് കാണ്‍പൂരിലാണ് യോഗം സംഘടിപ്പിക്കാന്‍ ആര്‍ എസ് എസ് തീരുമാനിച്ചത്.
ബീഹാര്‍, യു.പി നിയമസഭ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ചാണ് യോഗം മുഖ്യമായും ചര്‍ച്ച ചെയ്യുക.
കഴിഞ്ഞ വര്‍ഷത്തെ ചിന്തന്‍ ശിബിറിന് ശേഷം ആര്‍.എസ്.എസ് സംഘടിപ്പിക്കപ്പെടുന്ന സുപ്രധാന യോഗമാണിത്. നേരത്തെ തീരുമാനിക്കപ്പെട്ട പ്രകാരമാണ് യോഗം സംഘടിപ്പിച്ചിരിക്കുന്നത്.
സംഘടനയുടെ പോഷക സംഘടനകളായ ബി.ജെ.പി, വി.എച്ച്.പി, ബജ്‌റംഗ ദള്‍, ദുര്‍ഗ വാഹിനി, മസ്ദൂര്‍ സംഘ് തുടങ്ങിയവയില്‍ നിന്നുള്ള പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. യോഗത്തില്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് വിവിധ പ്രതിനിധികളുമായടക്കം ചര്‍ച്ചകള്‍ നടത്തുമെന്നും 2017ലെ തെരഞ്ഞെടുപ്പുകള്‍ മുഖ്യ ചര്‍ച്ചാ വിഷയമാകുമെന്നും വി.എച്ച്.പി നേതാവ് ബിഹാരി മിശ്ര പറഞ്ഞു. ഇത് കൂടാതെ യുവാക്കളെ സംഘടനയിലേക്ക് ആകര്‍ഷിക്കുന്നതിനായുള്ള നടപടികളും യോഗത്തില്‍ ചര്‍ച്ച ചെയ്യും.
Also Read:
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്‌നേഹം നടിച്ച് പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

Keywords: Bihar, Uttar Pradesh, RSS, New Delhi, Assembly Election, BJP, Discuss, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.