അഞ്ച് പേരടങ്ങുന്ന കുടുംബത്തിന് മാസം അറുന്നൂറ് രൂപയുണ്ടെങ്കിൽ ധാരാളം: ഷീല ദീക്ഷിത്

 


അഞ്ച് പേരടങ്ങുന്ന കുടുംബത്തിന് മാസം അറുന്നൂറ് രൂപയുണ്ടെങ്കിൽ ധാരാളം: ഷീല ദീക്ഷിത്
ന്യൂഡൽഹി: അറുന്നൂറ് രൂപയുണ്ടെങ്കിൽ അഞ്ച് പേരടങ്ങുന്ന ഒരു കുടുംബത്തിന് ഒരു മാസം സുഖമായി ഭക്ഷണം കഴിക്കാമെന്ന് ഡൽഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്. അന്ന ശ്രീ യോജന പദ്ധതിയുടെ ഉൽഘാടനചടങ്ങിൽ പ്രസംഗിക്കവേയാണ് ഷീല ദീക്ഷിത് ഈ പരാമർശം നടത്തിയത്. പദ്ധതിയനുസരിച്ച് ആഹാരധാന്യത്തിനുപകരം പണമാണ് നൽകുന്നത്. പരിപാടിയിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും സന്നിഹിതയായിരുന്നു.

200 കോടിയുടേതാണ് പദ്ധതി.

ഒരു സന്നദ്ധ സംഘടനയുടെ സഹായത്തോടെ ജനങ്ങൾക്കിടയിൽ നടത്തിയ സർവേയിലൂടെയാണ് ആഹാരധാന്യത്തിനുപകരം പണം നൽകാമെന്ന തീരുമാനം സർക്കാർ കൈകൊണ്ടത്. സർവേയിൽ പങ്കെടുത്ത 99 ശതമാനം സ്ത്രീകളും റേഷനുപകരം പണം മതിയെന്നായിരുന്നു സർവേയിൽ അഭിപ്രായപ്പെട്ടത്. 13,300 പേർക്കാണ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ പണം ലഭിക്കുക. അതേസമയം ഒരു മാസത്തേയ്ക്ക് ഒരു കുടുംബത്തിന് നൽകുന്ന റേഷന് 1000 മുതൽ 3000 രൂപ വരെ സർക്കാരിന് ചിലവ് വരുമായിരുന്നുവെന്ന് ആരോപണമുണ്ട്. ഇത് 600 രൂപയാക്കി സർക്കാർ കൂടുതൽ ലാഭം കൊയ്യുകയാണെന്ന് അന്നശ്രീ പദ്ധതിയിൽ പങ്കെടുക്കാനെത്തിയവർ ആരോപിച്ചു. 600 രൂപ കൊണ്ട് ഒന്നും ചെയ്യാൻ കഴിയില്ലെന്നും ഇവർ പറയുന്നു.

SUMMERY: New Delhi: In what came as a shock to many, Delhi Chief Minister Sheila Dikshit said on Saturday that Rs 600 a month was enough to feed a family of five. The CM was speaking on the occasion of the launch of Delhi government's cash-for-food programme, Annshree Yojana.

Keywords: National, New Delhi, Delhi Chief Minister, Sheila Dikshit, Saturday, Rs 600, Feed, A family of five, Speaking, Occasion, Launch, Delhi government, Cash-for-food programme, Annshree Yojana.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia