മഹാരാഷ്ട്ര മുന്‍മന്ത്രി ആര്‍ ആര്‍ പാട്ടീല്‍ അന്തരിച്ചു

 


മുംബൈ:  (www.kvartha.com 16/02/2015)  മഹാരാഷ്ട്രയിലെ മുന്‍ ആഭ്യന്തരമന്ത്രിയും മുതിര്‍ന്ന എന്‍ സി പി നേതാവുമായ ആര്‍ ആര്‍ പാട്ടീല്‍ അന്തരിച്ചു. വായിലെ അര്‍ബുദബാധയെത്തുടര്‍ന്ന് വളരെ നാളായി ചികില്‍സയിലായിരുന്ന പാട്ടീല്‍ തിങ്കളാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു.

മഹാരാഷ്ട്ര മുന്‍മന്ത്രി ആര്‍ ആര്‍ പാട്ടീല്‍ അന്തരിച്ചുതിങ്കളാഴ്ച രാവിലെ ഹൃദയസ്പന്ദനവും രക്തസമ്മര്‍ദ്ദവും മന്ദഗതിയിലായ പാട്ടീലിന്റെ രോഗം മൂര്‍ച്ഛിച്ചതും കീമോതെറപ്പിയോട് പ്രതികരിക്കാതിരുന്നതുമാണ് മരണത്തിനു കാരണമായിത്തീര്‍ന്നതെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചത്.

അദ്ദേഹത്തിന്റെ നില വഷളായതിനെത്തുടര്‍ന്ന് എത്തി ചേര്‍ന്ന രാഷ്ട്രിയ രംഗത്തെ നിരവധി പ്രമുഖര്‍ മരണസമയത്ത് അദ്ദേഹത്തിനടുത്തുണ്ടായിരുന്നു. കൂടാതെയും അമ്മയും, ഭാര്യയും, സഹോദരങ്ങളും, മക്കളും മരണസമയത്ത് അദ്ദേഹത്തിന്റെ സമീപത്തുണ്ടായിരുന്നു

Also Read: 
സഫിയ വധം: വിചാരണ അന്തിമ ഘട്ടത്തില്‍
Keywords:  Maharashtra, Minister, Mumbai, Leader, Dies, Cancer, hospital, Wife, Brothers, Daughter, Mother, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia