കാമറാമാന്‍ മാനസ് സൈ്വന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മുന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് കേഡര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
Mar 22, 2022, 13:26 IST
ഭദ്രക്: (www.kvartha.com 22.03.2022) ഒഡിഷയിലെ മുന്‍ ഗവര്‍ണറുടെയും മുന്‍ മുഖ്യമന്ത്രിമാരുടെയും പബ്ലിക് റിലേഷന്‍സ് ഓഫിസറായി സേവനമനുഷ്ഠിച്ച മുന്‍ ഒഡിഷ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് കേഡര്‍ ഉദ്യോഗസ്ഥന്‍ നിരഞ്ജന്‍ ഷെട്ടി(60) അറസ്റ്റില്‍. കാമറാമാന്‍ മാനസ് സൈ്വന്റെ കൊലപാതകവുമായും തട്ടിക്കൊണ്ടുപോകലുമായും ബന്ധപ്പെട്ടാണ് തിങ്കളാഴ്ച ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ഫെബ്രുവരി ഏഴിന് ഭദ്രക് ജില്ലയില്‍ നിന്ന് ചില വീഡിയോകള്‍ റെകോര്‍ഡുചെയ്യാനെത്തിയ മാനസ് സൈ്വ(28)നെ പിന്നീട് കാണാതാവുകയായിരുന്നു. ഇതുസംബന്ധിച്ച് അദ്ദേഹത്തിന്റെ കുടുംബം നല്‍കിയ പരാതിയില്‍ അന്വേഷണം നടത്താന്‍ മൂന്ന് ടീമുകള്‍ രൂപീകരിക്കുകയും കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്ന് ഭദ്രക് ജില്ലാ അഡീഷനല്‍ പൊലീസ് സൂപ്രണ്ട് ജതിന്‍ പാണ്ഡ പറഞ്ഞു.
വിവേക് നായക്, കൃഷ്ണ ചന്ദ്ര നായക്, ഭാഗ്യധര്‍ നായക് എന്നിവരെയാണ് നേരത്തെ അറസ്റ്റ് ചെയ്തത്. ഒ ഐ എസ് ഉദ്യോഗസ്ഥന്‍ ഉള്‍പെടെ രണ്ടുപേര്‍ നല്‍കിയ വിവരത്തില്‍ നിന്നുമാണ് മുന്‍ ഒഡീഷ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് കേഡര്‍ ഉദ്യോഗസ്ഥനെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി ഏഴിന് സൈ്വനെ തട്ടിക്കൊണ്ടുപോയി ഭുവനേശ്വറിലേക്ക് കൊണ്ടുപോയെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. അവിടെ സൈ്വന്‍ പ്രവര്‍ത്തിച്ചിരുന്ന വെബ് ചാനലിന്റെ ഉടമയുടെ 'ദയാല്‍ ആശ്രമത്തില്‍' അദ്ദേഹത്തെ പാര്‍പിച്ചു. ആശ്രമത്തില്‍ വെച്ചാണ് സൈ്വനെ കൊലപ്പെടുത്തിയതെന്നും പാണ്ഡ പറഞ്ഞു.
നിരവധി രാഷ്ട്രീയക്കാരും പൊലീസ് ഉദ്യോഗസ്ഥരും ഉള്‍പെടുന്ന ലൈംഗിക അഴിമതി വീഡിയോയുടെ ടേപ് കൈമാറിയില്ലെന്ന് പറഞ്ഞാണ് സൈ്വനെ കൊലപ്പെടുത്തിയതെന്നും പാണ്ഡ വ്യക്തമാക്കി.
അതേസമയം, കേസിലെ മുഖ്യപ്രതിയും വെബ് പോര്‍ടല്‍ ഉടമയുമായ ശര്‍മിഷ്ഠ റൗട് സൈ്വന്‍ കൊല്ലപ്പെട്ട ദിവസം മുതല്‍ ഒളിവിലാണ്.
Keywords: Retired civil servant from Odisha arrested in murder case, Odisha, News, Murder, Police, Arrested, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.