ഇവര്‍ ഇതെന്ത് ഭാവിച്ചാ? ഷാജഹാന്‍ റോഡിന്റെ പേര് മാറ്റണം, ചക്രവര്‍ത്തി കാമഭ്രാന്തനായിരുന്നുവെന്ന് ബിജെപി നേതാവ്
Sep 20, 2015, 22:39 IST
ന്യൂഡല്‍ഹി: (www.kvartha.com 20.09.2015) ചരിത്രവും ദേശീയപതാകയുമൊക്കെ കാവിവല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന ബിജെപി റോഡുകളുടെ പേരുകളും കാവിവല്‍ക്കരിക്കുമോ എന്ന് ആശങ്ക. ന്യൂഡല്‍ഹിയിലെ ഔറംഗസേബ് റോഡിന്റെ പേരു മാറ്റിയത് വന്‍ വിവാദമായിരുന്നു. ഔറംഗസേബ് റോഡിന് എപിജെ അബ്ദുല്‍ കലാമിന്റെ പേരാണ് നല്‍കിയത്.
ഷാജഹാന്‍ റോഡിന് ദശരഥ് മഞ്ജിയുടെ പേര് നല്‍കണമെന്നാണ് ഡല്‍ഹി ബിജെപി വക്താവ് അശ്വനി ഉപാദ്ധ്യായയുടെ ആവശ്യം. ഇത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഇദ്ദേഹം കത്തയച്ചു. ഷാജഹാന്‍ ചക്രവര്‍ത്തി കാമഭ്രാന്തനായിരുന്നുവെന്നാണ് നേതാവിന്റെ ആരോപണം.
സ്‌നേഹത്തിന്റേയും കര്‍ത്തവ്യ നിര്‍വഹണത്തിന്റേയും നിശ്ചയദാര്‍ഢ്യത്തിന്റേയും പ്രതീകമാണ് ദശരഥ് മഞ്ജിയെന്ന് അശ്വനി ഉപാദ്ധ്യായ പറഞ്ഞു.
മഞ്ജി യുവാക്കള്‍ക്ക് പ്രചോദനമാണ്. അദ്ദേഹത്തിന്റെ ജീവിതം നമുക്ക് പാഠമാണ്. ലക്ഷക്കണക്കിന് യുവാക്കളാണ് ഷാജഹാന്‍ റോഡിലുള്ള പബ്ലിക് സര്‍വീസ് കമ്മീഷന്റെ വന്നുപോകുന്നത്. അതിനാല്‍ റോഡിന്റെ പേര് മാറ്റുന്നതിനെ കുറിച്ച് ഗൗരവമായി ചിന്തിക്കണമെന്നാണ് കത്തില്‍ അശ്വനി ഉപാദ്ധ്യായ ആവശ്യപ്പെട്ടിരിക്കുന്നത്.
SUMMARY: New Delhi: Close on the heels of row over rechristening of Aurangzeb Road here, a Delhi BJP spokesperson has demanded that Shahjahan Road should be renamed as Dashrath Manjhi Road, as the Mughal emperor was a “symbol of lust”.
Keywords: New Delhi, Shahjahan Road, BJP, Rename,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.