Rat Control | ഈ മാസങ്ങളിൽ എലികളെ നിയന്ത്രിക്കണം, കാരണമുണ്ട്! കർഷകർക്ക് ഏറെ ഗുണം ചെയ്യുമെന്ന് ശാസ്ത്രജ്ഞർ
Feb 17, 2024, 16:36 IST
ന്യൂഡെൽഹി: (KVARTHA) എലികൾ കാർഷികമേഖലയ്ക്ക് വലിയ പ്രശ്‌നമായി മാറുകയാണ്. ഇത് കർഷകരുടെ അധ്വാനത്തെ നശിപ്പിക്കുന്നു. വയലുകളിലെ വിളകൾ നശിപ്പിക്കുകയും, അവസരം ലഭിച്ചാൽ, ഉൽപന്നങ്ങൾ പോലും തിന്നുകയും ചെയ്യുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾച്ചറൽ റിസർച്ചിലെ (ICAR) ശാസ്ത്രജ്ഞർ മെയ്, ജൂൺ മാസങ്ങളിൽ വീട്ടിലും പരിസര പ്രദേശങ്ങളിലും എലികളെ നിയന്ത്രിക്കണമെന്ന് അവരുടെ മാസികയിൽ ഉപദേശിച്ചിരിക്കുകയാണ് ഇപ്പോൾ.
ഈ സമയത്ത് വയലിൽ മറ്റ് ഭക്ഷ്യധാന്യങ്ങളൊന്നുമില്ല എന്നതാണ് കാരണം. അതുകൊണ്ട് നിങ്ങൾ സൂക്ഷിക്കുന്നതെന്തും എലി എളുപ്പത്തിൽ തിന്നെന്ന് വരാം. എലികളിൽ നിന്ന് സംരക്ഷിക്കാൻ, ഒരു ഗ്രാം സിങ്ക് ഫോസ്ഫൈഡ്, 19 ഗ്രാം മൈദ എന്നിവ കുറച്ച് കടുകെണ്ണയിൽ കലർത്തി ഏകദേശം 10 ഗ്രാമിൻ്റെ ഗുളിക ഉണ്ടാക്കി എലികളുടെ സഞ്ചാരം വഴിയിൽ വെക്കാമെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു.
രണ്ട് മുതൽ മൂന്ന് ശതമാനം വരെ സിങ്ക് സൾഫൈഡ് എലികളെ നിയന്ത്രിക്കാൻ അനുയോജ്യമാണെന്ന് കണക്കാക്കപ്പെടുന്നു. എലി സംശയ സ്വഭാവമുള്ള ജീവിയാണ് എന്നതിനാൽ വിഷം കലർത്തിയ ഭക്ഷണം നൽകുന്നതിന് മുമ്പ് എലികൾക്ക് രണ്ട് മൂന്ന് ദിവസത്തേക്ക് വിഷം കലർത്താത്ത ഭക്ഷണം നൽകാമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. മരുന്ന് ഉപയോഗിച്ച ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകാൻ ശ്രദ്ധിക്കുക.
എലികളും പ്രാണികളും മൂലം എത്രമാത്രം ഭക്ഷണം നഷ്ടപ്പെടുന്നു?
ഇന്ത്യയിയിൽ പ്രതിവർഷം 7000 കോടി രൂപ വിലമതിക്കുന്ന ഏകദേശം 14 ദശലക്ഷം ടൺ ഭക്ഷ്യധാന്യങ്ങൾ സംഭരണ സ്ഥലത്ത് നശിക്കുന്നുവെന്ന് കാർഷിക ശാസ്ത്രജ്ഞരായ രശ്മി യാദവ്, ബ്രിജ് വികാസ് സിംഗ്, അങ്കുർ ഝാ, അനന്ത് കുമാർ എന്നിവർ പറയുന്നു. കീടബാധമൂലം മാത്രം ഏകദേശം 1300 കോടി രൂപയുടെ ഭക്ഷ്യധാന്യനഷ്ടം ഉണ്ടായിട്ടുണ്ട്. ഏകദേശം 600 ഇനം പ്രാണികൾ നാശമുണ്ടാക്കുന്നതിൽ സജീവമാണ്.
സംഭരിച്ച ഉൽപന്നങ്ങളിലാകട്ടെ നൂറോളം ഇനം കീടങ്ങൾ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നു. ലോകബാങ്ക് റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിൽ വിളവെടുപ്പിനു ശേഷമുള്ള നഷ്ടം ഓരോ വർഷവും 12 മുതൽ 16 ദശലക്ഷം ടൺ ഭക്ഷ്യധാന്യങ്ങളാണ്, ഇത് ഇന്ത്യയിലെ ദരിദ്രരായ ജനസംഖ്യയുടെ മൂന്നിലൊന്ന് പേർക്കും ഭക്ഷണം നൽകാൻ പര്യാപ്തമാണ്. വിളവെടുപ്പിനു ശേഷമുള്ള നഷ്ടത്തിൽ, കീടങ്ങൾ മൂലമുള്ള നഷ്ടം രണ്ട് മുതൽ 4.2 ശതമാനം വരെയാണ്. എലികൾ മൂലമുണ്ടാകുന്ന നാശം 2.5 ശതമാനവും പക്ഷികൾ മൂലമുണ്ടാകുന്ന നാശനഷ്ടം 0.85 ശതമാനവും ഈർപ്പം മൂലം 0.68 ശതമാനവുമാണ്.
Keywords: News, National, New Delhi, Rat Control, Cultivation, Agriculture, Farming, Rats should be controlled during these months: Agricultural scientists.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.