മധ്യപ്രദേശ് ആശുപത്രിയില്‍ ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിന്റെ കാല്‍പാദം എലി കടിച്ചതായി പരാതി

 


ഭോപാല്‍: (www.kvartha.com 19.05.2021) മധ്യപ്രദേശ് സര്‍കാര്‍ ആശുപത്രിയില്‍ ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിന്റെ കാല്‍പാദം എലി കടിച്ചതായി പരാതി. മധ്യപ്രദേശ് ഇന്‍ഡോറിലെ മഹാരാജ യശ്വന്ത്റാവു ആശുപത്രിയിലാണ് സംഭവം. പ്രിയങ്ക-കിഷന്‍ ദൈമ ദമ്പതികളുടെ 19 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ കാല്‍പാദമാണ് എലി കടിച്ചെടുത്തത്. 

കുഞ്ഞിന് പാലപ കൊടുക്കുന്നതിനായി പുലര്‍ച്ചെ മൂന്ന് മണിക്ക് അമ്മ എത്തിയപ്പോഴാണ് കുഞ്ഞ് ചോരയില്‍ കുളിച്ച് കിടക്കുന്നത് കണ്ടതെന്നും തങ്ങളുടെ കുഞ്ഞിന് ഇപ്പോള്‍ കാല്‍പാദം ഇല്ലെന്നും പിതാവിനെ ഉദ്ധരിച്ച് എഎന്‍ഐ റിപോര്‍ട് ചെയ്തു. ഭാര്യ ചെന്ന് വിവരം അറിയിച്ചപ്പോഴാണ് ആശുപത്രി അധികൃതര്‍ സംഭവം അറിയുന്നത്. അവരാരും തന്നെ കുഞ്ഞിന്റെ അടുത്തില്ലായിരുന്നെന്നും പിതാവ് ആരോപിച്ചു. 

മധ്യപ്രദേശ് ആശുപത്രിയില്‍ ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിന്റെ കാല്‍പാദം എലി കടിച്ചതായി പരാതി

സംഭവം ആദ്യം ആശുപത്രി നിഷേധിച്ചെങ്കിലും പിന്നീട് ഡ്യൂടിയിലുണ്ടായിരുന്ന നഴ്സിനെ സസ്പെന്‍ഡ് ചെയ്തായും മറ്റു രണ്ടു സ്റ്റാഫുകളെ പിരിച്ചുവിട്ടതായും ആശുപത്രി അറിയിച്ചു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. സംഭവം അന്വേഷിക്കാന്‍ ഇന്‍ഡോര്‍ ആശുപത്രി പ്രത്യേക സമിതിയെ നിയോഗിച്ചു. സംഭവത്തില്‍ റിപോര്‍ട് സമര്‍പിക്കാന്‍ മധ്യപ്രദേശ് മനുഷ്യാവകാശ കമ്മീഷനും ആരോഗ്യ വകുപ്പിനോട് ഉത്തരവിട്ടു.

Keywords:  News, National, Complaint, Hospital, Baby, Suspension, Rat, Rats Nibble Away Parts Of Baby's Foot In MP Hospital
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia