ജയിച്ചാല്‍ മുംബൈയെ ഡല്‍ഹിയെപ്പോലെ ആകാന്‍ അനുവദിക്കില്ലെന്ന് രാഖി സാവന്ത്
Mar 27, 2014, 17:13 IST
മുംബൈ: ഇന്നലെ വരെ സിനിമാ തീയേറ്ററുകളിലും ടെലിവിഷനിലും രാഖി സാവന്തിന്റെ ഐറ്റം നമ്പരുകള്‍ മാത്രം കണ്ടിരുന്ന മുംബൈ നോര്‍ത്ത് വെസ്റ്റിലെ ജനങ്ങള്‍ ഇന്ന് മറ്റൊരു രാഖി സാവന്തിനെ കണ്ടു. തീപ്പൊരി പ്രാസംഗികയായ രാഖിയെ. മുംബൈ നോര്‍ത്ത് വെസ്റ്റില്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുന്ന വേദിയിലാണ് രാഖി നിലവിലെ രാഷ്ട്രീയക്കാരെ ചോദ്യം ചെയ്തും തന്റെ പ്രവര്‍ത്തന സ്വപ്നങ്ങളെക്കുറിച്ചും വാചാലയായത്.
രാഷ്ട്രീയക്കാരുടെ കള്ളക്കളികളെക്കുറിച്ച് അറിയില്ല. പക്ഷേ ജനങ്ങള്‍ക്ക് വേണ്ടത് എന്തൊക്കെയാണെന്ന് എനിക്കറിയാം. കേജ്രിവാളിനെക്കാളും മികച്ച രാഷ്ട്രീയക്കാരിയാകാന്‍ എനിക്ക് സാധിക്കും. ഞാന്‍ വിജയിച്ചുകഴിഞ്ഞാല്‍ മുംബൈയിലെ സ്ത്രീകളുടെ സുരക്ഷക്കായിരിക്കും പ്രാധാന്യം. മുംബൈയെ ഡല്‍ഹിയെപ്പോലെ ആക്കില്ല. ഞാന്‍ നിങ്ങളിലൊരാളാണ്. അതുകൊണ്ടുതന്നെ എന്റെ നാട്ടുകാര്‍ക്ക് എന്തൊക്കെയാണ് വേണ്ടതെന്ന് എനിക്കറിയാം. ഞാന്‍ മികച്ച രാഷ്ട്രീയകാരിയാകുമെന്ന് പറഞ്ഞത്
ശിവസേന തലവന്‍ ഉദ്ധവ് താക്കറെയാണ്.
ഒരു പ്രമുഖ രാഷ്ട്രീയപാര്‍ട്ടി എനിക്ക് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. പക്ഷേ അതിനേക്കാളും എനിക്ക് വേണ്ടത് എനിക്ക് മുന്നില്‍ കൂടിയിരിക്കുന്ന നിങ്ങളുടെ പിന്തുണയാണ്. വമ്പിച്ച ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഖി പറഞ്ഞു. സ്വതന്ത്രയായാണ് രാഖി മുംബൈ നോര്‍ത്ത് വെസ്റ്റില്‍ മത്സരിക്കുന്നത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
KEYWORDS: Mumbai, Bollywood actor Rakhi Sawant, Lok Sabha Election, Women, Safety, Election..

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.