ലോക്പാല്‍ബില്‍ വെള്ളിയാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കും

 


ഡല്‍ഹി: ലോക്പാല്‍ബില്‍ വെള്ളിയാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കും. രാജ്യസഭയില്‍ വെള്ളിയാഴ്ച അവതരിപ്പിക്കേണ്ട അജണ്ടയില്‍ അഴിമതി തടയുന്നതിനുള്ള  ലോക്പാല്‍ബില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ലോക്പാല്‍ പാസാക്കണമെന്നാവശ്യപ്പെട്ട് ഗാന്ധിയന്‍ അണ്ണാ ഹസാരെ അടക്കമുള്ള നേതാക്കള്‍ പ്രക്ഷോഭം നടത്തിയിരുന്നു. ഇത്തുടര്‍ന്ന് 2012ല്‍ ലോക്‌സഭ ലോക്പാല്‍ ബില്‍ പാസാക്കി.  എന്നാല്‍ ബില്‍ രാജ്യസഭയില്‍ പാസാക്കാന്‍ കഴിഞ്ഞിരുന്നില്ല.

എന്നാല്‍ പില്‍ പാസാക്കാതിരിക്കാന്‍  സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്നുള്ള ആരോപണം അന്ന് ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് ബില്‍ പാര്‍ലമെന്റിന്റെ സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു.

ഭേദഗതികളോടെ സമര്‍പ്പിക്കപ്പെട്ട പുതിയ ബില്ലാണ് വെള്ളിയാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കുന്നത്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെ തുടര്‍ന്ന് ലോക്പാല്‍ ബില്‍ പാസാക്കിയെടുക്കുന്നതിലൂടെ  ജനപിന്തുണ നേടാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.

ലോകായുക്ത നിയമനത്തിനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നതടക്കം 11 ഭേദഗതികളോടെയാണ് ബില്‍ അവതരിപ്പിക്കാന്‍ പോകുന്നത്. ഇതില്‍ പ്രധാനപ്പെട്ടത് ലോകായുക്ത നിയമത്തിനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നതാണ് .

 മത രാഷ്ട്രീയ സംഘടനകളെ ലോക്പാല്‍ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക്  ആദ്യം വാദം അവതരിപ്പിക്കാനുള്ള പ്രത്യേക അവകാശവും പുതിയ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.നിയമ മന്ത്രാലയത്തിന്റെ എതിര്‍പ്പ് മറിക്കടന്നാണ് പുതിയ  ഭേദഗതി ബില്ലില്‍  ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതിനെതിരെ ആം ആദ്മി പാര്‍ട്ടിയും അണ്ണാ ഹസാരെ സംഘവും രംഗത്തെത്തിയിരുന്നു.

ലോക്പാല്‍ബില്‍ വെള്ളിയാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കുംഅതേസമയം ലോക്പാല്‍ ബില്‍ പാസാക്കാത്തതില്‍ പ്രതിഷേധിച്ച്
മഹാരാഷ്ട്രയിലെ റലേഗന്‍ സിദ്ധിയില്‍ നിരാഹാര സമരം നടത്തുകയാണ് അണ്ണാ ഹസാരെ.

 എന്നാല്‍ ലോക്പാല്‍ ബില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും ഉപവാസം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സോണിയ ഗാന്ധി കത്തയച്ചെങ്കിലും നിരാഹാരം അവസാനിപ്പിക്കാന്‍ ഹസാരെ തയ്യാറായിരുന്നില്ല.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
പോലീസ് വാഹനം കല്ലെറിഞ്ഞു തകര്‍ത്തതിന് 10 പേര്‍ക്കെതിരെ കേസ്

Keywords:  Rajya Sabha may take up Lokpal Bill tomorrow, New Delhi, Anna Hazare, Lok Sabha, Sonia Gandhi, Accused, Election, Politics, National, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia