പെരിയാര്‍ വിവാദപരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് രജനീകാന്ത്; പ്രതിഷേധം ശക്തമാകുന്നു
Jan 22, 2020, 15:37 IST
ചെന്നൈ: (www.kvartha.com 22.01.2020) പെരിയാറിനെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ നടന്‍ രജനീകാന്തിനെതിരെ ശക്തമായ പ്രതിഷേധം തുടരുന്നു. പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയില്ലെന്ന് താരം നിലപാട് വ്യക്തമാക്കിയതോടെ പ്രത്യക്ഷസമരവുമായി പെരിയാര്‍ ദ്രാവിഡ കഴകം പ്രവര്‍ത്തകര്‍ രംഗത്തെത്തി.
തമിഴ് മാസിക തുഗ്ലക്കിന്റെ വാര്‍ഷിക ആഘോഷത്തിനിടെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ വേദിയിലിരുത്തിയായിരുന്നു രജനികാന്ത് പെരിയാറെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയത്.
71ല്‍ പെരിയാര്‍ നടത്തിയ സമരത്തില്‍ സീതയുടെയും രാമന്റെയും നഗ്നചിത്രങ്ങള്‍ ഉപയോഗിച്ചെന്നായിരുന്നു ആരോപണം. ഇതിനെതിരെ പ്രതിഷേധവുമായി ദ്രാവിഡ പാര്‍ട്ടി പൊലീസില്‍ പരാതി നല്‍കി.
രജനീകാന്തിനെ പോലെയൊരു സൂപ്പര്‍ സ്റ്റാര്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ ഇത്തരത്തിലൊരു പ്രസ്താവന നടത്തുമ്പോള്‍ ചിന്തിക്കണമെന്ന വിമര്‍ശനവുമായി ഡിഎംകെ പ്രസിഡന്റ് സ്റ്റാലിനും രംഗത്തെത്തി.
എന്നാല്‍ ഇതിനിടെ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയാന്‍ തയ്യാറല്ലെന്ന് രജനീകാന്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കി. താന്‍ പറഞ്ഞത് വാസ്തവമാണ്. അതില്‍ മാപ്പ് പറയേണ്ട കാര്യമില്ലെന്നായിരുന്നു രജനീകാന്തിന്റെ പ്രതികരണം.
പെരിയാര്‍ വിഷയത്തില്‍ തെറ്റായ ഒരു കാര്യവും താന്‍ പറഞ്ഞിട്ടില്ലെന്നും നടന്ന കാര്യങ്ങള്‍ മാത്രമാണ് പ്രസംഗത്തില്‍ വ്യക്തമാക്കിയതെന്നും രജനീകാന്ത് പറഞ്ഞു. അക്കാലത്ത് മാസികയില്‍ വന്ന കുറിപ്പുകള്‍ അടിസ്ഥാനമാക്കിയാണ് താന്‍ പ്രതികരിച്ചത്. അതിനാല്‍ ഇക്കാര്യത്തില്‍ മാപ്പ് പറയാന്‍ ഒരുക്കമല്ലെന്നും രജനീകാന്ത് മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിഷേധം തുടര്‍ന്നതോടെ പോയസ് ഗാര്‍ഡനിലെ രജനീകാന്തിന്റെ വസതിക്ക് സമീപത്ത് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, National, India, Chennai, Cine Actor, Rajanikanth, Controversy, Rajinikanth Refused to Pardon Periyar Controversy
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.