Rajasthan Election | പ്രാദേശിക ഉത്സവം; രാജസ്താന്‍ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി മാറ്റി
Oct 11, 2023, 18:24 IST
ജയ്പുര്‍: (KVARTHA) രാജസ്താന്‍ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമീഷന്‍ മാറ്റി. നവംബര്‍ 23ന് നടക്കേണ്ട തെരഞ്ഞെടുപ്പ് നവംബര്‍ 25ലേക്കാണ് മാറ്റിയത്. പ്രാദേശിക ഉത്സവം പ്രമാണിച്ചാണ് തിയതി മാറ്റിയതെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു. രാഷ്ട്രീയ പാര്‍ടികളുടെയും വിവിധ സംഘടനകളുടെയും ആവശ്യം പരിഗണിച്ചാണ് നടപടി.
നിരവധി വിവാഹങ്ങള്‍ ഉള്‍പെടെയുള്ള ചടങ്ങുകള്‍ പരിഗണിച്ചാണ് തീരുമാനം. 23 ന് രാജസ്താനില്‍ 50,000ല്‍പരം വിവാഹങ്ങള്‍ നടക്കാന്‍ പോകുന്നതായി നേരത്തേ റിപോര്‍ട് വന്നിരുന്നു. ഈ വര്‍ഷം നവംബര്‍ 23നാണ് ദേവ് ഉതാനി ഏകാദശി. വിവാഹം നടത്താന്‍ ഏറ്റവും ഉത്തമമായ ദിനമെന്നാണ് ഇവിടെയുള്ളവര്‍ വിശ്വസിക്കുന്നത്.
രാജസ്താനില്‍ വിവാഹ സീസണ്‍ ആരംഭിക്കുന്നതും ഈ ദിവസത്തോടെയാണ്. അന്നേ ദിവസം തന്നെ രാജസ്താനിലെ 200 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും നടക്കുന്നത് പോളിങ്ങിനെ ബാധിക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു.
വിവാഹങ്ങളും മതപരമായ ചടങ്ങുകളും നടക്കുന്നതിനാല്‍ തീയതി മാറ്റണമെന്നായിരുന്നു രാഷ്ട്രീയ പാര്‍ടികളുടെയും വിവിധ സംഘടനകളുടെയും ആവശ്യപ്പെട്ടിരുന്നത്. രാജസ്താന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറം, തെലങ്കാന സംസ്ഥാനങ്ങളിലാണ് നംവബറില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഛത്തിസ്ഗഡില്‍ രണ്ടു ഘട്ടമായാണ് വോടെടുപ്പ് നടക്കുക. മിസോറാമിലും ഛത്തിസ്ഗഡിലും നവംബര്‍ ഏഴിന് വോടെടുപ്പ് നടക്കും. ഛത്തിസ്ഗഡില്‍ രണ്ടാം ഘട്ട വോടെടുപ്പ് നവംബര്‍ 17 ന് നടക്കും. മധ്യപ്രദേശില്‍ നവംബര്‍ 17, തെലങ്കാനയില്‍ നവംബര്‍ 30 എന്നിങ്ങനെയാണ് വോടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ മൂന്നിനാണ് വോടെണ്ണല്‍ നടക്കുന്നത്.
Keywords: News, National, National-News, Election-News, Jaipur News, Rajasthan News, Assembly Elections, Election Commission, Social Engagements, Political Parties, Social Organisations, Rajasthan election polling date pushed to November 25 due to 'large scale weddings'.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.