Meeting | കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; രാജസ്താനിലെ പ്രതിസന്ധി പരിഹരിക്കാന്‍ തിരക്കിട്ട നീക്കങ്ങള്‍; മല്ലികാര്‍ജുന്‍ ഖര്‍ഗെയും അജയ് മാകനും ഡെല്‍ഹിയില്‍ സോണിയ ഗാന്ധിയുടെ വസതിയില്‍ നിര്‍ണായക കൂടിക്കാഴ്ച നടത്തുന്നു; മധ്യസ്ഥം വഹിക്കാന്‍ കമല്‍നാഥും
Sep 26, 2022, 18:03 IST
ന്യൂഡെല്‍ഹി: (www.kvartha.com) കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് മത്സരിക്കാന്‍ ഗാന്ധി കുടുംബം ഇല്ലെന്ന് തീര്‍ത്ത് പറഞ്ഞതോടെ പദവിയിലെത്താന്‍ നേതാക്കളുടെ മത്സരമാണ്. രാജസ്താനില്‍ നിന്നും മുഖ്യമന്ത്രി അശോക് ഗെലോട് മത്സരിക്കാന്‍ ഒരുങ്ങുമ്പോള്‍ അടുത്ത മുഖ്യമന്ത്രി ആരാകണം എന്നത് സംബന്ധിച്ച് പ്രതിസന്ധി ഉയരുകയാണ്.
സചിന് പൈലറ്റിനെ മുഖ്യമന്ത്രിയാക്കാം എന്ന് തീരുമാനിക്കുമ്പോള്‍ ഗെലോടിന്റെ അനുകൂലികള്‍ രാജിഭീഷണിയുമായി രംഗത്തെത്തി. 92 എം എല്‍ എമാരാണ് രാജി ഭീഷണി മുഴക്കിയത്. എംഎല്‍എമാരുടെ അതിരുകടന്ന പ്രതിഷേധം നിയന്ത്രിക്കാന്‍ ഗെലോടിനു സാധിക്കാതിരുന്നതു ഹൈകമാന്‍ഡിനെ ചൊടിപ്പിച്ചു.
നിര്‍ണായകഘട്ടത്തില്‍ അശോക് ഗെലോട് പാര്‍ടിയെ അപമാനിച്ചെന്ന ആരോപണവുമായി ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളും എത്തിയതോടെയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍നിന്ന് അദ്ദേഹത്തെ ഒഴിവാക്കാന്‍ ഹൈകമാന്‍ഡ് ആലോചിക്കുന്നത്.
ഇത്തരം സാഹചര്യത്തില്‍ പ്രതിസന്ധി പരിഹരിക്കാന്‍ തിരക്കിട്ട നീക്കങ്ങളുമായി മുന്നോട്ടുപോകുകയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍. രാജസ്താനില്‍ ഹൈകമാന്‍ഡ് ചുമതലപ്പെടുത്തിയ നിരീക്ഷകരായ മല്ലികാര്‍ജുന്‍ ഖര്‍ഗെയും അജയ് മാകനും ഡെല്‍ഹിയില്‍ സോണിയ ഗാന്ധിയുടെ വസതിയില്‍ നിര്‍ണായക കൂടിക്കാഴ്ച നടത്തുകയാണ്. സംഘടനാ ജെനറല്‍ സെക്രടറി കെ സി വേണുഗോപാലും ഇവര്‍ക്കൊപ്പമുണ്ട്. കൂടിക്കാഴ്ച ഒന്നരമണിക്കൂര്‍ നീണ്ടു
ഇത്തരം സാഹചര്യത്തില്‍ പ്രതിസന്ധി പരിഹരിക്കാന്‍ തിരക്കിട്ട നീക്കങ്ങളുമായി മുന്നോട്ടുപോകുകയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍. രാജസ്താനില്‍ ഹൈകമാന്‍ഡ് ചുമതലപ്പെടുത്തിയ നിരീക്ഷകരായ മല്ലികാര്‍ജുന്‍ ഖര്‍ഗെയും അജയ് മാകനും ഡെല്‍ഹിയില്‍ സോണിയ ഗാന്ധിയുടെ വസതിയില്‍ നിര്‍ണായക കൂടിക്കാഴ്ച നടത്തുകയാണ്. സംഘടനാ ജെനറല്‍ സെക്രടറി കെ സി വേണുഗോപാലും ഇവര്‍ക്കൊപ്പമുണ്ട്. കൂടിക്കാഴ്ച ഒന്നരമണിക്കൂര്‍ നീണ്ടു
രാജസ്താനിലെ സംഭവവികാസങ്ങളെക്കുറിച്ചുള്ള വിശദമായ റിപോര്‍ട് ഇവര്‍ സോണിയ ഗാന്ധിക്കു കൈമാറി. രാജസ്താന്‍ മുഖ്യമന്ത്രി അശോക് ഗെലോട് ജയ്പുരില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഞായറാഴ്ച നടന്ന നാടകീയ നീക്കങ്ങളില്‍ പ്രതിഷേധിച്ച് അജയ് മാകന് ചര്‍ചയില്‍ നിന്നു വിട്ടുനിന്നതായാണു സൂചന. സോണിയ ഗാന്ധി അന്തിമ തീരുമാനമെടുക്കുമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ മാധ്യമങ്ങളോടു പറഞ്ഞു.
ഹൈകമാന്‍ഡ് വിളിപ്പിച്ചതിനെത്തുടര്‍ന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് ഡെല്‍ഹിയിലെത്തി. അദ്ദേഹം സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. രാജസ്താന്‍ പ്രതിസന്ധിയില്‍ കമല്‍നാഥ് മധ്യസ്ഥം വഹിക്കുമെന്നു സൂചനയുണ്ട്. അശോക് ഗെലോടിനെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയാക്കിയില്ലെങ്കില്‍ പകരം കമല്‍നാഥ് സ്ഥാനാര്‍ഥിയാകുമെന്നും റിപോര്‍ടുണ്ട്.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹൈകമാന്‍ഡിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയായാണ് അശോക് ഗെലോടിനെ നിശ്ചയിച്ചിരുന്നത്. സോണിയ ഗാന്ധി നേരിട്ടാണു ഗെലോടിനോട് അധ്യക്ഷനാകാന്‍ ആവശ്യപ്പെട്ടത്. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള ഒരുക്കങ്ങളും പൂര്‍ത്തിയായിരുന്നു. എന്നാല്‍ സംസ്ഥാനത്തെ എംഎല്‍എമാരെ നിയന്ത്രിക്കാനാകാത്ത ഗെലോട് അധ്യക്ഷ പദവിക്കു യോഗ്യനല്ലെന്നു മുതിര്‍ന്ന നേതാക്കളടക്കം നിലപാടെടുത്തു.
Keywords: Rajasthan Crisis: Mallikarjun Kharge, Ajay Maken to met Sonia Gandhi in Delhi, New Delhi, News, Sonia Gandhi, Meeting, Congress, Trending, National, Politics.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.