മുംബൈ: 2014ല്‍ നടക്കാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലും ലോകസഭാ തെരഞ്ഞെടുപ്പിലും ബദ്ധവൈരികളായ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുമായി സഖ്യമുണ്ടാക്കാമെന്ന ശിവസേനാ തലവന്‍ ഉദ്ധവ് താക്കറേയുടെ മോഹം പൊലിയുന്നു. കോലാപ്പൂരില്‍ എം.എന്‍.എസ് റാലിക്കിടെ രാജ്താക്കറേയാണ് താന്‍ ആരുമായും സഖ്യത്തിന് ആഗ്രഹിക്കുന്നില്ലെന്ന പ്രഖ്യാപനം നടത്തിയത്. എം.എന്‍.എസിന്റെ ശക്തി പ്രകടനമായിരിക്കും തെരഞ്ഞെടുപ്പുകളില്‍ കാണുകയെന്നും തടിച്ചു കൂടിയ പാര്‍ട്ടി അണികളുടെ കരഘോഷങ്ങള്‍ക്കിടെ രാജ്താക്കറേ പ്രഖ്യാപിച്ചു.
ആരെങ്കിലും ശിവസേനയിലേക്ക് വരാന്‍ താല്പര്യമുണ്ടെങ്കില് അവരെ നിറഞ്ഞ മനസോടെ സ്വാഗതം ചെയ്യുമെന്നാണ് ജനുവരിയില്‍ മുഖപത്രമായ സാംനക്ക് നല്കിയ അഭിമുഖത്തില്‍ ഉദ്ധവ് താക്കറേ പറഞ്ഞത്. എം.എന്‍.എസുമായുള്ള സഖ്യസാധ്യതയെ കുറിച്ച് ചോദിച്ചപ്പോള്‍ അതിന് രണ്ട് കൈയും കൂട്ടിയടിക്കേണ്ടതുണ്ട് എന്നായിരുന്നു ഉദ്ധവിന്റെ എങ്ങും തൊടാതെയുള്ള മറുപടി.
കോലാപ്പൂരില്‍ റാലിക്കിടെ ഉദ്ധവിന്റെ പ്രസംഗത്തെയും രാജ്താക്കറേ നിശിതമായി വിമര്‍ശിച്ചു. ശിവസേനയുമായുള്ള സഖ്യത്തെ സംബന്ധിച്ച് നിലവില്‍ ഒരു ചര്‍ച്ചയും നടക്കുന്നില്ല. ചര്‍ച്ചകള്‍ പത്രങ്ങളിലെ അഭിമുഖത്തിലൂടെ മാത്രമാണ് നടക്കുന്നതെന്നും രാജ്താക്കറേ പരിഹസിച്ചു.
15 വര്‍ഷം മുമ്പ് കൈവിട്ട അധികാരം തിരിച്ചുപിടിക്കാന്‍ ഇരുപാര്‍ട്ടികളും ബി.ജെ.പിയും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (അതാവാലെ) വിഭാഗവും ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ടാലേ സാധ്യമാകൂ.
ബാല്‍താക്കറേയുടെ അവസാന ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ നിര്‍ദേശത്തെ കണക്കിലെടുത്ത് ഉദ്ധവവിനൊപ്പം പല കാര്യങ്ങളിലും രാജ് സഹകരിച്ചിരുന്നു. എന്നാല്‍ താക്കറേയുടെ ഭൗതികശരീരം സംസ്കാരത്തിന് കൊണ്ടുപോകവേ മൃതദേഹവുമായി പോകുന്ന ഉദ്ധവ് ഇടം നല്‍കിയില്ലെന്ന് ആരോപിച്ച് രാജ് താക്കറേ തിരിച്ചുപോയത് വിവാദമായിരുന്നു. പിന്നീട് സംസ്കാരത്തിന് ചെന്നെങ്കിലും അതിന് ശേഷം ഇരുവരും കണ്ടുമുട്ടിയിയിരുന്നില്ല.
Summary: The MNS chief Raj Thackeray announced that there is no merging with Shiv Sena in state assembly election and Loksabha election

Keywords: MNS, Rajthakkeray, Shivasena, Uddhav Thackeray, Shivasena, Maharashtra, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.