ഗുജറാത്ത് വെള്ളത്തില്‍ മുങ്ങുന്നതിനിടയിലും മോഡി തിരഞ്ഞെടുപ്പ് ചൂടില്‍

 


അഹമ്മദാബാദ്: കഴിഞ്ഞ നാലുദിവസമായി പെയ്യുന്ന കനത്ത മഴയില്‍ മുങ്ങുകയാണ് ഗുജറാത്ത്. പ്രധാനമന്ത്രി പദം സ്വപ്നം കണ്ട് കഴിയുന്ന സംസ്ഥാന മുഖ്യമന്ത്രിയാകട്ടെ ജനങ്ങളുടെ ദുരിതങ്ങള്‍ കണ്ടില്ലെന്ന് നടിച്ച് തിരഞ്ഞെടുപ്പ് പ്രചാരണ റാലികളിലെ സജീവ സാന്നിദ്ധ്യമാവുകയാണ്.

കനത്ത മഴയില്‍ 50,000 പേരെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് മാറ്റിപാര്‍പ്പിച്ചു. നദികളിലേയും അണക്കെട്ടുകളിലേയും ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ സമ്മര്‍ദ്ദത്തിലാവുകയാണ് അധികൃതര്‍.

ബാറൂച്ച് ജില്ലയില്‍ ഏതാണ്ട് 16,000 പേരെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി. സൂററ്റ് നഗരത്തില്‍ മാത്രം 15,000 പേരെ ക്യാമ്പുകളിലേയ്ക്ക് മാറ്റി. ഇവര്‍ക്ക് ഭക്ഷണ സാധനങ്ങളും മറ്റ് സൗകര്യങ്ങളും നല്‍കിവരുന്നതായി സൂററ്റ് ജില്ലാ കളക്ടര്‍ ജെ ശിവഹരെ അറിയിച്ചു.

മഴയെതുടര്‍ന്ന് ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. തലസ്ഥാനമായ അഹമ്മദാബാദും വെള്ളത്തിലാണ്. പല ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായതിനാല്‍ വന്‍ ഗതാഗത കുരുക്കാണ് നഗരത്തില്‍.

ഗുജറാത്ത് വെള്ളത്തില്‍ മുങ്ങുന്നതിനിടയിലും മോഡി തിരഞ്ഞെടുപ്പ് ചൂടില്‍
SUMMARY: Ahmedabad: Over 50,000 people have been evacuated from low lying areas in Gujarat following heavy rains, that have been lashing the state for four days now.

Keywords: National news, Ahmedabad, 50,000 people, Evacuated, Gujarat, Heavy rains, Lashing, State, Four days,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia