ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ കളിക്കാന്‍ നില്‍ക്കല്ലേ...

 


ന്യൂഡല്‍ഹി: (www.kvartha.com 20/02/2015) ട്രെയിനുകളില്‍ യാത്ര ചെയ്യുന്നവരുടെ ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്താന്‍ തീരുമാനം. സുരക്ഷ കാരണങ്ങള്‍ മുന്‍ നിര്‍ത്തിയാണ് റെയില്‍ വേ ഈ തീരുമാനമെടുത്തിരിക്കുന്നത്. പ്രശ്‌നബാധിത റൂട്ടുകളിലെ ട്രെയിനുകളിലാണ് സം വിധാനം ഏര്‍പ്പെടുത്തുക.

റെയില്‍ വേ പോലീസ് സേനയ്ക്ക് പ്രത്യേക പരിശീലനം നല്‍കാന്‍ ഒരു കമാന്‍ഡോ ട്രെയിനിംഗ് സെന്ററും റെയില്‍ വേ തുടങ്ങും. മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ട്രെയിനുകളില്‍ പ്രത്യേക പരിശീലനം സിദ്ധിച്ച പോലീസുകാരെയായിരിക്കും നിയമിക്കുക. റെയില്‍ വേ മന്ത്രി സുരേഷ് പ്രഭുവാണിക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

ഇതിനകം ചില പ്രശ്‌നബാധിത റൂട്ടുകളില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തിയതായും മന്ത്രി അറിയിച്ചു. കോച്ചുകളില്‍ സിസിടിവി സ്ഥാപിക്കാനും ആലോചനയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ കളിക്കാന്‍ നില്‍ക്കല്ലേ... SUMMARY: The Railways has decided to videograph passengers of trains on sensitive routes at the time of boarding as part of strengthening security measures.

Keywords: Railway, Passengers, Video,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia