പ്ളാറ്റ്ഫോം ടിക്കറ്റ് നിരക്ക് കൂട്ടല്‍ യാത്രക്കാര്‍ക്ക് തിരിച്ചടിയായി
May 1, 2012, 10:00 IST
മംഗലാപുരം: റെയില്‍വേ പ്ളാറ്റ്ഫോം ടിക്കറ്റ് നിരക്ക് മൂന്ന് രൂപയില്‍ നിന്ന് അഞ്ച് രൂപയാക്കി വര്‍ദ്ധിപ്പിച്ചത് ജനങ്ങള്‍ക്ക് തിരിച്ചടിയായി. മെയ് ഒന്നുമുതലാണ് നിരക്ക് വര്‍ദ്ധന നിലവില്‍ വന്നത്.
കഴിഞ്ഞ റെയില്‍വേ ബജറ്റിലെ പ്രഖ്യാപനങ്ങളിലൊന്നായിരുന്നു നിരക്ക് വര്‍ദ്ധനയെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. അഞ്ച് രൂപ നിരക്ക് രേഖപ്പെടുത്തിയ ടിക്കറ്റുകള്‍ അച്ചടിക്കാന്‍ ബന്ധപ്പെട്ട ഡിവിഷനുകളോട് റെയില്‍വേ മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതുവരെ പഴയ മൂന്ന് രൂപ ടിക്കറ്റില്‍ അഞ്ച് രൂപയെന്ന് രേഖപ്പെടുത്തി വിതരണം ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു ടിക്കറ്റിന് വെറും രണ്ടുമണിക്കൂര്‍ മാത്രമാണ് സമയപരിധി.

Keywords: Mangalore, National, Railway
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.