Bharat Jodo Yatra |'വീടില്ല, കുടിവെള്ളമില്ല, കറന്റിനെക്കുറിച്ച് ആലോചിക്കാന്‍ പോലുമാവില്ല, ദുരിതം കേള്‍ക്കാന്‍ ആരുമില്ല, എന്റെ കുട്ടികള്‍ സ്‌കൂളില്‍ പോയിട്ടില്ല'; ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുലിനോട് ആക്രി പെറുക്കി വിറ്റ് ജീവിക്കുന്ന യുവതി; ഹൃദയം തൊടുന്ന കാഴ്ച

 


ഭോപാല്‍: (www.kvartha.com) ഭാരത് ജോഡോ യാത്രയ്ക്കിടെ മധ്യപ്രദേശിലെ ഖര്‍ഗോണില്‍ ആക്രി പെറുക്കി ജീവിക്കുന്ന യുവതിയുമായി രാഹുല്‍ ഗാന്ധി നടത്തിയ സംഭാഷണം വൈറല്‍. ഹൃദയം തൊടുന്ന വാക്കുകളായിരുന്നു യുവതി രാഹുലുമായി പങ്കുവച്ചത്. യാത്ര ബര്‍വാഹ ടൗണ്‍ കടന്നുപോകുമ്പോഴാണ് വഴിയോരത്ത് കാത്തുനിന്നവരുടെ കൂട്ടത്തിലുണ്ടായിരുന്ന ഷന്നുവിനെയും കുടുംബത്തേയും രാഹുല്‍ ഗാന്ധി അടുത്തേയ്ക്കു വിളിച്ചത്.

Bharat Jodo Yatra |'വീടില്ല, കുടിവെള്ളമില്ല, കറന്റിനെക്കുറിച്ച് ആലോചിക്കാന്‍ പോലുമാവില്ല, ദുരിതം കേള്‍ക്കാന്‍ ആരുമില്ല, എന്റെ കുട്ടികള്‍ സ്‌കൂളില്‍ പോയിട്ടില്ല'; ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുലിനോട് ആക്രി പെറുക്കി വിറ്റ് ജീവിക്കുന്ന യുവതി; ഹൃദയം തൊടുന്ന കാഴ്ച

ആക്രി പെറുക്കി വിറ്റ് ജീവിക്കുന്ന കുടുംബത്തിന്റെ ദുരവസ്ഥ രാഹുലുമായി ഷന്നു പങ്കുവച്ചു. 'വീടില്ല. ചെറിയൊരു കുടിലിലാണ് താമസം. കുടിവെള്ളമില്ല. കറന്റിനെക്കുറിച്ച് ആലോചിക്കാന്‍ പോലുമാവില്ല. ദുരിതം കേള്‍ക്കാന്‍ ആരുമില്ല. എന്റെ കുട്ടികള്‍ സ്‌കൂളില്‍ പോയിട്ടില്ല..' 45 വയസ്സുകാരിയായ ഷന്നു രാഹുലിനോട് പറഞ്ഞു. എഐസിസി ജെനറല്‍ സെക്രടറി പ്രിയങ്ക ഗാന്ധിയും ഇവരുമായി സംസാരിച്ചു.

മധ്യപ്രദേശില്‍ ഖാണ്ഡ്‌വ, ഖര്‍ഗോണ്‍ ജില്ലകള്‍ പിന്നിട്ട് ഭാരത് ജോഡോ യാത്ര വൈകിട്ട് ബാബാസാഹേബ് അംബേദ്കറുടെ ജന്മസ്ഥലമായ മോയിലെത്തി.

Keywords: Ragpicker Interacts With Rahul Gandhi During Yatra, Shares Her Challenges, Madhya Pradesh, News, Politics, Rahul Gandhi, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia