കാമുകനും ഭര്‍ത്താവും ഒരേ സംഘത്തിന് ക്വട്ടേഷന്‍ നല്‍കി; ആകെ കണ്‍ഫ്യൂഷനിലായ ക്വട്ടേഷന്‍ സംഘം പിടിയിലുമായി
Oct 6, 2015, 14:34 IST
ചെന്നൈ: (www.kvartha.com 06.10.2015) കാമുകനും ഭര്‍ത്താവും ഒരേ സംഘത്തിന് ക്വട്ടേഷന്‍ നല്‍കി. ആകെ കണ്‍ഫ്യൂഷനിലായ ക്വട്ടേഷന്‍ സംഘം ഒടുവില്‍ പിടിയിലുമായി. ചെന്നൈയിലാണ് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകല്‍ നാടകം നടന്നത്.
സൗദിയില്‍ എഞ്ചിനീയറായി ജോലിനോക്കുന്ന സുല്‍ത്താന്‍ എന്നയാളാണ് മൊബൈല്‍കമ്പനി ജീവനക്കാരനായ കാര്‍ത്തികിനെ തട്ടിക്കൊണ്ടുപോകാന്‍ ക്വട്ടേഷന്‍ നല്‍കിയത്. സിംകാര്‍ഡ് എടുക്കാന്‍ മൊബൈല്‍ഷോപ്പിലെത്തിയ ഭാര്യയുമായി കാര്‍ത്തിക്കിന് വഴിവിട്ട ബന്ധമുണ്ടെന്ന് കണ്ടെത്തിയതാണ് ഇതിന് കാരണം.
ബന്ധം കടുത്തതോടെ സുല്‍ത്താനെ ഉപേക്ഷിക്കാന്‍ യുവതിയെ കാര്‍ത്തിക് നിര്‍ബന്ധിച്ചു. ഇതറിഞ്ഞ സുല്‍ത്താന്‍ കാര്‍ത്തിക്കിനെ തട്ടിക്കൊണ്ടുപോകാന്‍ ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. എന്നാല്‍ ഓപ്പറേഷന്‍ പ്‌ളാന്‍ ചെയ്യുന്നതിനിടെ സംഘം കാര്‍ത്തിക്കുമായി ഡീലുറപ്പിച്ചു. സുല്‍ത്താന്റെ ഭാര്യയെ തനിക്കുവേണ്ടി തട്ടിക്കൊണ്ടുവരണമെന്നായിരുന്നു കാര്‍ത്തികിന്റെ ആവശ്യം. അഞ്ചുലക്ഷം രൂപയ്ക്കായിരുന്നു കരാര്‍.
റോഡിലൂടെ നടന്നുപോകുമ്പോള്‍ യുവതിയെ തട്ടിക്കൊണ്ടുപോകുന്നതുപോലെ അഭിനയിക്കുമെന്നും അപ്പോള്‍ അവിടെയെത്തുന്ന കാര്‍ത്തിക് തങ്ങളെ തുരത്തി യുവതിയെ രക്ഷപ്പെടുത്തി വീരനായകനായകനാകുമെന്ന ഓപ്പറേഷന്‍ പ്‌ളാന്‍ ക്വട്ടേഷന്‍ സംഘം പറഞ്ഞുകൊടുക്കുകയും ചെയ്തു..
ഇത് കാര്‍ത്തിക് സമ്മതിക്കുകയും തട്ടിക്കൊണ്ടുപോകാന്‍ ഒരുവാഹനം സംഘത്തിന് നല്‍കുകയും ചെയ്തു. എന്നാല്‍ നാലുദിവസം കഴിഞ്ഞപ്പോള്‍ സംഘം വീണ്ടും പ്‌ളാന്‍ മാറ്റി കാര്‍ത്തികിനെ തട്ടിക്കൊണ്ടുപോകാന്‍ തീരുമാനിച്ചു. സുല്‍ത്താന്‍ കൂടുതല്‍ തുക തന്നുവെന്നും അതിനാല്‍ തങ്ങള്‍ പ്‌ളാന്‍ മാറ്റുകയാണെന്നും കാര്‍ത്തികിനെ അറിയിച്ചു. തുടര്‍ന്ന് കാര്‍ത്തിക്കിനെ കാറില്‍ കയറ്റിക്കൊണ്ടുപോകുന്നതിനിടെ അയാള്‍ സ്റ്റിയറിംഗില്‍ പിടിച്ചു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം ബൈക്കിലിടിച്ചു.
ഈ അവസരം മുതലാക്കിയ കാര്‍ത്തിക് വാഹനത്തിനുപുറത്തിറങ്ങിയ തന്നെ തട്ടിക്കൊണ്ടുപോവുകയാണെന്നും സഹായിക്കണമെന്നും അലറിവിളിച്ചു. ഇതിനിടെ സംഘത്തിലെ മറ്റുള്ളവര്‍ രക്ഷപ്പെട്ടു. ഒരാളെ നാട്ടുകാര്‍ പിടകൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഇയാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മറ്റൊരാളെക്കൂടി അറസ്റ്റുചെയ്യുകയായിരുന്നു.സംഘത്തിലുള്‍പ്പെട്ട മറ്റുള്ളവര്‍ക്കുവേണ്ടിയും പോലീസ് അന്വേഷണം ആരംഭിച്ചു.
Also Read:
ഷാര്‍ജയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ കാസര്‍കോട് സ്വദേശിക്ക് 66 ലക്ഷം രൂപ നഷ്ടപരിഹാരം
Keywords:

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.