കെ വൈ സി രേഖകള്‍ ആവശ്യപ്പെടുന്ന തരത്തിലുള്ള ഫോണ്‍ കോളുകള്‍ക്ക് ചെവി കൊടുക്കരുത്: ജാഗ്രതാ നിർദേശവുമായി അധികൃതർ

 


ന്യൂഡെൽഹി: (www.kvartha.com 31.05.2021) കെ വൈ സി രേഖകള്‍ ആവശ്യപ്പെടുന്ന തരത്തിലുള്ള ഫോണ്‍ തട്ടിപ്പുകൾക്ക് ഇരയാവരുതെന്ന് പൊതുമേഖലാ ബാങ്കുകളുടെ മുന്നറിയിപ്പ്. ഇത്തരം ഫോണ്‍ സന്ദേശങ്ങളിലൂടെ അകൗണ്ടുടമകളുടെ വിവരങ്ങളും ഒടിപി നമ്പറടക്കമുള്ളവയും കൈക്കലാക്കി തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തിലാണ് അധികൃതർ മുന്നറിയിപ്പ് എത്തിയത്.

കെ വൈ സി (നോ യുവര്‍ കസ്റ്റമര്‍) രേഖകള്‍ പുതുക്കുന്നതിന് വിവരങ്ങള്‍ ശേഖരിക്കാന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ ചമഞ്ഞാണ് ഇത്തരം കോളുകള്‍ എത്തുന്നത്. നേരത്തെ ബാങ്കുകള്‍ കെ വൈ സി രേഖകള്‍ പുതുക്കണമെന്നും അല്ലെങ്കില്‍ അകൗണ്ടുകള്‍ മരവിപ്പിക്കുമെന്നും നിക്ഷേപകരെ അറിയിച്ചിരുന്നു. എന്നാൽ ഡിസംബര്‍ വരെ ഇത് പുതുക്കാനുള്ള സാവകാശം നല്‍കണമെന്ന് ആര്‍ ബി ഐ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കെ വൈ സി രേഖകള്‍ ആവശ്യപ്പെടുന്ന തരത്തിലുള്ള ഫോണ്‍ കോളുകള്‍ക്ക് ചെവി കൊടുക്കരുത്: ജാഗ്രതാ നിർദേശവുമായി അധികൃതർ

ഡിജിറ്റലായി രേഖകള്‍ സമര്‍പിക്കാമെന്ന് ആര്‍ ബി ഐ നൽകിയ സാധ്യതയാണ് തട്ടിപ്പുകാര്‍ മുതലെടുക്കുന്നത്. ബാങ്കുദ്യോഗസ്ഥര്‍ എന്ന വ്യാജേന നിക്ഷേപകരെ ബന്ധപ്പെട്ട് കെ വൈ സി രേഖകള്‍ പുതുക്കുന്നതിന് വിവരങ്ങള്‍ നല്‍കണമെന്നും അല്ലെങ്കിൽ നിക്ഷേപം മരവിപ്പിക്കുമെന്നും ഇടപാടുകാരെ ധരിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. തുടര്‍ന്ന് ഒ ടി പി അടക്കമുള്ള വിവരങ്ങള്‍ ആവശ്യപ്പെടും. ഇത് കൈക്കലാക്കുന്ന തട്ടിപ്പ് സംഘം അകൗണ്ടില്‍ നിന്ന് പണമെടുക്കുകയും ചെയ്യും.

അതേസമയം രേഖകൾ ആവശ്യപ്പെട്ട് സന്ദേശമെത്തിയാല്‍ ഇതിന്റെ നിജസ്ഥിതി ആദ്യം ബോധ്യപ്പെടുകയാണ് വേണ്ടത്. ഇതിനായി ലഭിച്ച സന്ദേശം ഔദ്യോഗിക വൈബ്‌സൈറ്റില്‍/ ആപില്‍ നിന്നാണോ എന്ന് പരിശോധിക്കുക. സംശയം തോന്നിയാല്‍ വിവരങ്ങള്‍ കൈമാറുന്നതിന് മുമ്പ് ബാങ്ക് ബ്രാഞ്ചുമായി ബന്ധപ്പെടുക.

Keywords:  News, New Delhi, Bank, National, India, Fake, Fraud, Public sector banks warn against KYC documents.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia