ആറുവയസുകാരിയെ പീഡിപ്പിച്ച പി ടി അധ്യാപകന്‍ അറസ്റ്റില്‍

 


ന്യൂഡല്‍ഹി: (www.kvartha.com 28/01/2015) ആറുവയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച പി ടി അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ നിസാമുദ്ദീന്‍ പ്രദേശത്തെ പൊതുവിദ്യാലയത്തില്‍ പഠിപ്പിക്കുന്ന ജിതേന്ദര്‍ സിങ് എന്ന മുപ്പതുകാരനായ അധ്യാപകനെയാണ് പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ആറുവയസുകാരിയെ പീഡിപ്പിച്ച പി ടി അധ്യാപകന്‍ അറസ്റ്റില്‍
ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് അധ്യാപകനായി സ്‌കൂളില്‍ കയറിയ ഇയാള്‍ പെണ്‍കുട്ടിയെ അടുത്ത് വിളിച്ചിരുത്തി സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചുവെന്നാണ് ജനുവരി 16ന് മാതാപിതാക്കള്‍ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. ആദ്യം മാതാപിതാക്കളോട് പീഡനവിവരം പറയാന്‍ തയ്യാറാവാതിരുന്ന  പെണ്‍കുട്ടി അസ്വാഭാവികത അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മാതാവ് നടത്തിയ ചോദ്യം ചെയ്യലിലാണ് തുറന്നു പറഞ്ഞത്.

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമത്തിനെതിരെയുള്ള നിയമപ്രകാരം അധ്യാപകന്റെ പേരില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു

Keywords:  Teacher, Molestation, Arrest, New Delhi, Girl, Police, school, Parents, Case, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia