ഇന്ധനവില കൂട്ടിയതിന് പിന്നാലെ ഡെല്‍ഹി-എന്‍സിആറില്‍ യൂബര്‍ യാത്രാ നിരക്കുകള്‍ 12 ശതമാനം വര്‍ധിപ്പിച്ചു

 


ന്യൂഡെല്‍ഹി: (www.kvartha.com 12.04.202) ഇന്ധന വില വര്‍ധനവിനെതിരെ കാബ്, ടാക്‌സി ഡ്രൈവര്‍മാരുടെ തുടര്‍ച്ചയായ പ്രതിഷേധത്തെ തുടര്‍ന്ന്, കാബ് അഗ്രഗേറ്റര്‍ സര്‍വീസ് യൂബര്‍ ഡെല്‍ഹി-എന്‍സിആര്‍ യാത്രാ നിരക്ക് 12 ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു.

ഇന്ധനവില കൂട്ടിയതിന് പിന്നാലെ ഡെല്‍ഹി-എന്‍സിആറില്‍ യൂബര്‍ യാത്രാ നിരക്കുകള്‍ 12 ശതമാനം വര്‍ധിപ്പിച്ചു


നിരക്ക് വര്‍ധനയെ കുറിച്ച് യൂബര്‍ ഇന്‍ഡ്യയുടെയും ദക്ഷിണേഷ്യയുടെയും സെന്‍ട്രല്‍ ഓപറേഷന്‍സ് മേധാവി നിതീഷ് ഭൂഷന്‍ തിങ്കളാഴ്ച ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞത് ഇങ്ങനെ:

'ഞങ്ങള്‍ ഡ്രൈവര്‍മാരുടെ ഫീഡ്ബാകിനെ കുറിച്ച് വിലയിരുത്തുകയും ഇന്ധനവിലയിലെ നിലവിലെ വര്‍ധന ആശങ്കയുണ്ടാക്കുന്നതാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. ഇന്ധനവിലയിലെ കുതിച്ചുചാട്ടത്തിന്റെ ആഘാതത്തില്‍ നിന്ന് ഡ്രൈവര്‍മാരെ സഹായിക്കാന്‍, യൂബര്‍ ഡെല്‍ഹി എന്‍സിആറില്‍ യാത്രാ നിരക്കുകള്‍ 12% ഉയര്‍ത്തി. വരും ആഴ്ചകളില്‍ ഇന്ധന വിലയുടെ ചലനങ്ങള്‍ നിരീക്ഷിക്കുന്നത് തുടരും, ആവശ്യാനുസരണം തുടര്‍നടപടികള്‍ സ്വീകരിക്കും.

ഏപ്രിലില്‍ ഇന്ധനവില ലിറ്ററിന് 80 പൈസ വര്‍ധിപ്പിച്ചതിന് ശേഷം പെട്രോളിനും ഡീസലിനും ഇപ്പോള്‍ യഥാക്രമം 105.41 രൂപയും 96.67 രൂപയുമാണ് വില. അതേസമയം ഡെല്‍ഹിയില്‍ സിഎന്‍ജിയുടെ വില കിലോഗ്രാമിന് 12.48 രൂപ വര്‍ധിച്ച് 69.11 രൂപയായി.

കാബ് ഡ്രൈവര്‍മാര്‍ക്ക് പുറമെ ടാക്സി, ട്രാന്‍സ്പോര്‍ട് അസോസിയേഷന്‍, ഓടോറിക്ഷ യൂനിയന്‍, ഡെല്‍ഹി ടാക്‌സി, ടൂറിസ്റ്റ് ട്രാന്‍സ്പോര്‍ടേഴ്സ് ആന്‍ഡ് ടൂര്‍ ഓപറേറ്റേഴ്സ് അസോസിയേഷന്‍, ഡെല്‍ഹിയിലെ സര്‍വോദയ ഡ്രൈവേഴ്സ് അസോസിയേഷന്‍, എക്സ്പേര്‍ട് ഡ്രൈവര്‍ സൊല്യൂഷന്‍, സര്‍വോദയ ഡ്രൈവര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ തുടങ്ങിയ ട്രാന്‍സ്പോര്‍ട് യൂനിയനുകളും ഏപ്രില്‍ എട്ടു മുതല്‍ ഇന്ധന വില വര്‍ധനയ്‌ക്കെതിരെ ജന്തര്‍മന്തറില്‍ പ്രതിഷേധം നടത്തിവരികയാണ്.

ഇന്ധനവിലയിലെ വര്‍ധന നഗരത്തിലുടനീളമുള്ള ഓടോറിക്ഷാ നിരക്കിനെയും ബാധിച്ചു. സിഎന്‍ജി വില വര്‍ധനയ്ക്ക് ശേഷം, ഓടോറിക്ഷാ ഡ്രൈവര്‍മാര്‍ യാത്രകള്‍ക്ക് ഉയര്‍ന്ന നിരക്ക് ആവശ്യപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. ചാണക്യപുരിയില്‍ നിന്ന് ലക്ഷ്മിഭായി നഗറിലേക്കുള്ള യാത്രയ്ക്ക് നേരത്തെ 40 രൂപയായിരുന്നുവെങ്കില്‍, ഇപ്പോള്‍ ഡ്രൈവര്‍മാര്‍ ആവശ്യപ്പെടുന്നത് 60-70 രൂപയാണ്.

ഡെല്‍ഹി-എന്‍സിആറില്‍ സര്‍കാര്‍ ഇന്ധനവില പരിഷ്‌കരിച്ചില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും ഭാരത് ബന്ദിലേക്ക് നീങ്ങുമെന്നും കാബ്, ഓടോറിക്ഷാ ഡ്രൈവര്‍മാര്‍, മറ്റ് ട്രാന്‍സ്‌പോര്‍ട് യൂനിയനുകള്‍ എന്നിവര്‍ അറിയിച്ചു.

ഇന്ധനവില കൂട്ടിയതിന് പിന്നാലെ ഡെല്‍ഹി-എന്‍സിആറില്‍ യൂബര്‍ യാത്രാ നിരക്കുകള്‍ 12 ശതമാനം വര്‍ധിപ്പിച്ചു


Keywords:  Protest over fuel price hike: Uber increases trip fare by 12% in Delhi-NCR, New Delhi, News, Protesters, Diesel, Petrol Price, Increased, Warning, Statement, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia