Protest | പൗരത്വ ഭേദഗതി നിയമം: രാജ്യമെങ്ങും കനത്ത പ്രതിഷേധം; അസമിൽ ഹർത്താൽ; കേരളത്തിലും ശക്തമായ എതിർപ്പ്; തെരുവിലിറങ്ങി രാഷ്ട്രീയ പാർടികളും സംഘടനകളും
Mar 12, 2024, 13:04 IST
ന്യൂഡെൽഹി: (KVARTHA) പൗരത്വ ഭേദഗതി നിയമങ്ങൾ (CAA) നടപ്പായതോടെ രാജ്യമെങ്ങും കനത്ത പ്രതിഷേധം. പശ്ചിമ ബംഗാൾ, കേരളം, തമിഴ്‌നാട്, ഡെൽഹി മുഖ്യമന്ത്രിമാർ നിയമം നടപ്പാക്കുന്നതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രാഷ്ട്രീയ നേട്ടം കൊയ്യാനാണ് ബിജെപി തന്ത്രപരമായി ചട്ടങ്ങൾ പുറത്തിറക്കിയതെന്നാണ് ഇവരുടെ ആരോപണം. കോൺഗ്രസ്, ഇടതുപക്ഷം, തൃണമൂൽ കോൺഗ്രസ്, എഐഎംഐഎം എന്നിവയുൾപ്പെടെ വിവിധ പ്രതിപക്ഷ പാർട്ടികൾ കേന്ദ്രസർക്കാരിൻ്റെ നടപടികളിൽ വിയോജിപ്പ് രേഖപ്പെടുത്തി. കേരളം നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
അസമിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള 16 കക്ഷികളുടെ യുണൈറ്റഡ് പ്രതിപക്ഷ ഫോറവും (UOFA), ഓൾ അസം സ്റ്റുഡൻ്റ്‌സ് യൂണിയൻ (AASU) ഉൾപ്പെടെ 30 ഓളം വിദ്യാർഥി - തദ്ദേശീയ സംഘടനകളും പ്രതിഷേധത്തിലാണ്. യുഒഎഫ്എ ചൊവ്വാഴ്ച സംസ്ഥാനവ്യാപകമായി ഹർത്താൽ പ്രഖ്യാപിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തു. സിഎഎ നിയമ വിജ്ഞാപനം പുറപ്പെടുവിച്ച് മണിക്കൂറുകൾക്ക് ശേഷം, ഓൾ അസം സ്റ്റുഡൻ്റ്സ് യൂണിയനും 30 തദ്ദേശീയ സംഘടനകളും സംസ്ഥാനത്തുടനീളമുള്ള വിവിധ സ്ഥലങ്ങളിൽ സിഎഎ നിയമത്തിൻ്റെ പകർപ്പുകൾ കത്തിച്ചു.
അസമിനെയും അവിടുത്തെ ജനങ്ങളെയും സംരക്ഷിക്കുമെന്ന വാഗ്ദാനം ബിജെപി ലംഘിച്ചെന്ന് കോൺഗ്രസ് നേതാവ് ദേബബ്രത സൈകിയ ആരോപിച്ചു. 2015-ന് മുമ്പ് അസമിൽ പ്രവേശിച്ച രേഖകളില്ലാത്ത കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരന്മാരാകാൻ സിഎഎ അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1971 മാർച്ച് 25 ന് ശേഷം അനധികൃതമായി അസമിൽ പ്രവേശിച്ച ആരെയും അനധികൃത കുടിയേറ്റക്കാരായി കണക്കാക്കി നാടുകടത്തുമെന്ന് പറഞ്ഞ അസം കരാറിൻ്റെ പൂർണ ലംഘനമാണിത്. ഈ വഞ്ചനയ്ക്ക് അസമിലെ ജനങ്ങൾ ബിജെപിക്ക് തക്ക മറുപടി നൽകുമെന്നും സിഎഎയ്‌ക്കെതിരായ പ്രതിഷേധം തുടരുമെന്നും ദേബബ്രത സൈകിയ വ്യക്തമാക്കി.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മേഘാലയയിലും ത്രിപുരയിലും വിവിധ സംഘടനകൾ പ്രതിഷേധങ്ങൾക്ക് പദ്ധതിയിട്ടിട്ടുണ്ട്. ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ പുതിയ കുത്തൊഴുക്കിന് സിഎഎ കാരണമാകുമെന്ന് വടക്കുകിഴക്കൻ പ്രദേശങ്ങളിലെ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ഹൈകോടതി ഉത്തരവ് ലംഘിച്ച് സമരത്തിന് ആഹ്വാനം ചെയ്താൽ രാഷ്ട്രീയ പാർട്ടികളുടെ രജിസ്ട്രേഷൻ നഷ്‌ടപ്പെടുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ വിവിധ സംഘടനകൾ പ്രതിഷേധത്തിനുള്ള ആഹ്വാനങ്ങൾ തുടരുകയാണ്.
ഡെൽഹി ജവഹർലാൽ നെഹ്റു സർവകലാശാല, ജാമിയ മില്ലിഅ സർവകലാശാല എന്നിവിടിങ്ങളിൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. പ്രതിഷേധങ്ങൾ ഒഴിവാക്കുന്നതിനായി ഡൽഹി പൊലീസും റാപ്പിഡ് ആക്ഷൻ ഫോഴ്‌സും (RAF) ചൊവ്വാഴ്ച ഡൽഹിയിലെ വിവിധ മേഖലയിൽ ഫ്ലാഗ് മാർച്ച് നടത്തി. സിഎഎ ഒരു ഇന്ത്യൻ പൗരനുമായും ബന്ധമില്ലാത്തതാണെന്നും കിംവദന്തികൾ പ്രചരിപ്പിക്കാനോ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനോ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സെൻട്രൽ ഡൽഹി ഡിസിപി എം ഹർഷ വർധൻ പറഞ്ഞു. വടക്കുകിഴക്കൻ ഡെൽഹി ഉൾപ്പടെ മൂന്ന് ജില്ലകളിൽ പൊലീസ് ജാഗ്രതാ നിർദേശം പുറത്തിറക്കിയിട്ടുണ്ട്
പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ കേരളത്തിലും ഭരണ - പ്രതിപക്ഷ പാർട്ടികളും വിവിധ സംഘടനകളും ശക്തമായ പ്രതിഷേധം തുടരുകയാണ്. നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് ചൊവ്വാഴ്ച പ്രതിഷേധ റാലികൾ സംഘടിപ്പിക്കുന്നുണ്ട്. യുഡിഎഫ് മണ്ഡലതലങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഡി.വൈ.എഫ്.ഐ, യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ്, എസ്.ഡി.പി.ഐ തുടങ്ങിയ വിവിധ സംഘടനകൾ പ്രകടനം സംഘടിപ്പിച്ചു.
Keywords: News, National, New Delhi, CAA, Citizenship Amendment Act, Protest, Students, Police, LDF, DYFI, Youth Congres, Youth League, SDPI, Central Government, Countrywide protests against Citizenship Amendment Act.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.