ഇന്‍ഡ്യന്‍ ഭാഷകളിലെ ബാലസാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവനയ്ക്കുള്ള ബിഗ് ലിറ്റില്‍ ബുക് അവാര്‍ഡ് പ്രൊഫ.എസ് ശിവദാസിന്; ഇലസ്‌ട്രേറ്റര്‍ക്കുള്ള അവാര്‍ഡ് ദീപ ബല്‍സാവറിന്
Dec 10, 2021, 16:52 IST
ന്യൂഡെല്‍ഹി: (www.kvartha.com 10.12.2021) ഇന്‍ഡ്യന്‍ ഭാഷകളിലെ ബാലസാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവനയ്ക്കുള്ള ബിഗ് ലിറ്റില്‍ ബുക് അവാര്‍ഡ് (Big Little Book Award 2021) പ്രശസ്ത ബാലസാഹിത്യകാരനായ പ്രൊഫ.എസ് ശിവദാസിനും മികച്ച ഇലസ്‌ട്രേറ്റര്‍ക്കുള്ള അവാര്‍ഡ് ഡെല്‍ഹി സ്വദേശിയായ ദീപ ബല്‍സാവറിനും ലഭിച്ചു.
കോട്ടയം സ്വദേശിയായ പ്രൊഫ. എസ്. ശിവദാസ് മലയാളത്തിലെ ബാലസാഹിത്യമേഖലയില്‍ ശ്രദ്ധേയമായി നിലകൊള്ളുന്ന വ്യക്തിയാണ്. 200 ല്‍ അധികം പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് ഇദ്ദേഹം. അവാര്‍ഡ് ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇലസ്‌ട്രേറ്റര്‍ വിഭാഗത്തില്‍ പുരസ്‌കാരം നേടിയ ആര്‍ടിസ്റ്റ് ദീപ ബല്‍സാവര്‍ മുംബൈ സ്വദേശിയാണ് . 'കുട്ടികള്‍ക്കായി പുസ്തകങ്ങള്‍ ഉണ്ടാക്കുക എന്നത് ഒരു പദവിയും വലിയ ഉത്തരവാദിത്തവുമാണ്. എനിക്ക് ഞാന്‍ ചെയ്യുന്നത് തുടരാനുള്ള പ്രതീക്ഷയും ധൈര്യവും നല്‍കുന്നതാണ് ഈ അവാര്‍ഡ്. കുട്ടികളെ വായിക്കാനും ചിന്തിക്കാനും പ്രേരിപ്പിക്കുമ്പോള്‍, അവരുടെ ജീവിതത്തിന്റെ ചുമതല ഏറ്റെടുക്കാനും അവരുടെ ലോകം മാറ്റാനുമുള്ള ഉപകരണങ്ങള്‍ ഞങ്ങള്‍ അവര്‍ക്ക് നല്‍കുകയാണ് ചെയ്യുന്നത്. ദീപ ബല്‍സാല്‍വര്‍ വ്യക്തമാക്കി.
ഈ വര്‍ഷം ബിഗ് ലിറ്റില്‍ ബുക് അവാര്‍ഡിന്റെ ആറാം പതിപ്പാണ് നല്‍കിയിരിക്കുന്നത്. 2021 മെയ് മുതല്‍ ജൂണ്‍ വരെയുള്ള നോമിനേഷന്‍ കാലയളവില്‍ 490 എന്‍ട്രികള്‍ ലഭിച്ചു. രചയിതാവിന്റെ വിഭാഗത്തിലേക്ക് ഈ വര്‍ഷം തിരഞ്ഞെടുത്ത ഭാഷ മലയാളമാണ്.
ഇന്‍ഡ്യന്‍ ഭാഷകളില്‍ ബാലസാഹിത്യത്തിന് രചയിതാക്കളുടെയും ചിത്രകാരന്മാരുടെയും മഹത്തായ സംഭാവനകളെ അംഗീകരിക്കുന്നതിനും ആദരിക്കുന്നതിനുമായി ടാറ്റ ട്രസ്റ്റാണ് ബിഗ് ലിറ്റില്‍ ബുക് അവാര്‍ഡ് ഏര്‍പെടുത്തിയത്. 2016 മുതല്‍ ആരംഭിച്ച ഈ അവാര്‍ഡ് രചയിതാവ്, ചിത്രകാരന്‍/കലാകാരന്‍ എന്നീ രണ്ട് വിഭാഗങ്ങളിലാണ് നല്‍കുന്നത്. ഓരോ വര്‍ഷവും ഒരു ഇന്‍ഡ്യന്‍ ഭാഷയാണ് ഒരു എഴുത്തുകാരനെ അവാര്‍ഡിനായി തിരഞ്ഞെടുക്കുന്നത്. 2021ലെ ഭാഷ മലയാളമാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.