മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിന്റെ 4 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇ ഡി

 



മുംബൈ: (www.kvartha.com 16.07.2021) അനധികൃത സ്വത്ത് സമ്പാദനകേസിൽ മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിന്റെ 4 കോടി രൂപയുടെ ആസ്തികൾ കണ്ട് കെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.  കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പി.എം.എൽ.എ) അനുസരിച്ച് ഉത്തരവിറക്കിയതായി ഇ ഡി ഉദ്യോഗസ്ഥർ അറിയിച്ചു. 

 മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിന്റെ 4  കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇ ഡി

എഴുപത്തിരണ്ടുകാരനായ അനിൽ ദേശ്മുഖിന് നിരവധി തവണ സമൻസ് അയച്ചെങ്കിലും അദ്ദേഹം ഇതുവരെ അന്വേഷണ ഏജൻസിക്ക് മുൻപിൽ ഹാജരായില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇതുവരെ മൂന്ന് സമൻസുകളാണ് അയച്ചത്. അനിൽ ദേശ്മുഖിന്റെ മകൻ ഹൃഷികേശിനും അദ്ദേഹത്തിന്റെ ഭാര്യയ്ക്കും ഇ ഡി സമൻസ് അയച്ചിരുന്നു. അവരും ഇ ഡിക്ക് മുൻപിൽ ഹാജരാകാൻ വിസമ്മതിക്കുകയായിരുന്നു. 

100 കോടിയുടെ സാമ്പത്തിക തട്ടിപ്പാണ് അനിൽ ദേശ്മുഖിന്റെ പേരിലുള്ളത്. എൻ സി പി നേതാവായ അനിൽ ദേശ്മുഖ് തനിക്കെതിരായ ആരോപണങ്ങളെല്ലാം നിഷേധിച്ചിട്ടുണ്ട്. 

ദേശ്മുഖ്  സംസ്ഥാനത്തെ ബാർ ഉടമകളിൽ നിന്നും 4 കോടി രൂപ കൈപറ്റി തന്റെ കുടുംബ ട്രസ്റ്റിൽ നിക്ഷേപിച്ചുവെന്നാണ് ഇ ഡി യുടെ കണ്ടെത്തൽ. ഡമ്മി കമ്പനികളുടെ പേരിലാണ് ഈ പണം ട്രസ്റ്റിൽ നിക്ഷേപിച്ചിരിക്കുന്നത്. ശ്രീ സായ് ശിക്ഷൺ സംസ്തയെന്ന ദേശ്മുഖിന്റെ കുടുംബ  ചാരിറ്റബിൾ ട്രസ്റ്റിലേയ്ക്ക് 4.18  കോടി രൂപ കൈമാറിയതിന്റെ രേഖകൾ തങ്ങളുടെ കൈവശമുണ്ടെന്ന് ഇ ഡി വ്യക്തമാക്കിയിരുന്നു. ഡെൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനികളിൽ നിന്നാണ് ട്രസ്റ്റ് പണം സ്വീകരിച്ചിരിക്കുന്നത്. എന്നാൽ ഈ കമ്പനികൾ രേഖകളിൽ മാത്രമാണുള്ളതെന്ന് ഇ ഡി വെളിപ്പെടുത്തി. ഇത്തരം നിരവധി കമ്പനികൾ ദേശ്മുഖിന്റെ കുടുംബത്തിന്റെ നിയന്ത്രണത്തിൽ ഉണ്ടെന്നും ഇ ഡി കണ്ടെത്തിയിട്ടുണ്ട്. 

SUMMARY : Mumbai: Probe agency Enforcement Directorate or ED has attached assets worth about ₹ 4 crore in connection with its money laundering case against Maharashtra's former Home Minister Anil Deshmukh and others, officials said today.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia