ന്യൂഡല്‍ഹി: ശ്രീലങ്കന്‍ ജയിലില്‍ തടവില്‍ കഴിയുന്ന മഞ്ചേശ്വരം പള്ളിക്കര സ്വദേശികള്‍ ഉള്‍പ്പെടെ ഏഴ് മലയാളികളുടെ മോചനത്തിന് വഴിതെളിയുന്നു. ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാര്‍ നിലവില്‍ വന്നതോടെയാണ് തടവുകാരുടെ മോചനത്തിന് വഴിതെളിയുന്നത്. പി. കരുണാകരന്‍ എം.പി ഇവരുടെ മോചന നടപടിക്കുവേണ്ടി കേന്ദ്രസര്‍ക്കാരിലും കേരള തമിഴ്‌നാട് മുഖ്യമന്ത്രിമാര്‍ക്കും നിവേദനം നല്‍കിയതോടെ ഏഴുപേരുടെയും മോചനത്തിന് വഴിതുറക്കുകയായിരുന്നു. ബങ്കര മഞ്ചേശ്വരം, മേലത്താടി വീട്ടില്‍ ഇസ്മായില്‍ കുഞ്ഞി അഹമ്മദ്, പള്ളിക്കര മൗവ്വല്‍ പാലത്തു വീട്ടില്‍ ഹുസൈന്‍ എന്നിവരാണ് ശ്രീലങ്കന്‍ ജയിലില്‍ കഴിയുന്നവര്‍. ഹുസൈന്‍ മൗവ്വല്‍ ജീവപര്യന്തം തടവും, ഇസ്മായില്‍ കുഞ്ഞാഹമ്മദ് 16 തടവിനുമാണ് ശിക്ഷിക്കപ്പെട്ടത്.
Keywords: New Delhi, Prison, Kasaragod natives
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.