Sleeping Video | സമൂഹ മാധ്യമങ്ങളില്‍ വൈറലായി പാര്‍ലമെന്റില്‍ കഴിഞ്ഞദിവസത്തെ പ്രധാനമന്ത്രിയുടെ അവിശ്വാസ പ്രമേയ ചര്‍ചയിലെ മറുപടിയും ഭരണപക്ഷ അംഗങ്ങളുടെ 'ഉറക്ക'വും

 


ന്യൂഡെല്‍ഹി: (www.kvartha.com) കഴിഞ്ഞ രണ്ടുദിവസങ്ങളിലായി പാര്‍ലമെന്റിലെ സംഭവങ്ങളാണ് രാജ്യത്തെ പ്രധാന ചര്‍ചാ വിഷയം. ബുധനാഴ്ച കേന്ദ്രമന്ത്രി സഭക്കെതിരായ അവിശ്വാസ പ്രമേയ ചര്‍ചയിലെ ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ ഏറ്റുമുട്ടലുകളും വിലക്ക് നീങ്ങിയശേഷം സഭയിലെത്തിയ രാഹുല്‍ ഗാന്ധിയുടെ പ്രസംഗവുമാണ് പാര്‍ലമെന്റിലെ ഹൈലൈറ്റ് എങ്കില്‍ വ്യാഴാഴ്ച പ്രധാനമന്ത്രിയുടെ മറുപടിയും ഭരണപക്ഷ അംഗങ്ങളുടെ 'ഉറക്ക'വുമാണ് വൈറലായത്.

പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ ഭരണപക്ഷ അംഗങ്ങളില്‍ പലരും ഉറങ്ങുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. പ്രസംഗം രണ്ടുമണിക്കൂറോളം നീണ്ടതോടെയാണ് ഭരണപക്ഷ അംഗങ്ങള്‍ ഉറക്കം തൂങ്ങാന്‍ തുടങ്ങിയത്. ഭരണപക്ഷ അംഗങ്ങളുടെ ഉറക്കവും അംഗങ്ങളുടെ മടുപ്പ് പ്രകടമാക്കുന്ന ഇരുത്തവുമെല്ലാം വ്യക്തമാക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ച് പ്രതിപക്ഷ പാര്‍ടികളും രംഗത്തെത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പ്രസംഗം മടുപ്പിക്കുന്നതാണെന്ന കാപ്ഷനില്‍ അംഗങ്ങളുടെ ഉറങ്ങുന്ന വീഡിയോ ആം ആദ്മി പാര്‍ടി അവരുടെ ട്വിറ്റര്‍ അകൗണ്ടില്‍ പോസ്റ്റ് ചെയ്തു.

അതേസമയം മണിപ്പൂര്‍ കലാപം 100 ദിവസം പിന്നിട്ടിട്ടും ഒരക്ഷരം ഉരിയാടാതെ മാറിനിന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊണ്ട് പാര്‍ലമെന്റില്‍ സംസാരിപ്പിക്കാന്‍ അവിശ്വാസ പ്രമേയത്തിലൂടെ പ്രതിപക്ഷ അംഗങ്ങള്‍ക്ക് കഴിഞ്ഞു എന്നത് അവരുടെ വിജയമാണ്.

രണ്ടര മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ രാജ്യവും പാര്‍ലമെന്റും മണിപ്പൂരിനൊപ്പമുണ്ടെന്നും വൈകാതെ മണിപ്പൂരില്‍ സമാധാനം തിരിച്ചെത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കുറ്റവാളികളുടെ ശിക്ഷ ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ വികസനത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും എല്ലാവരും ഒന്നിച്ചുനിന്ന് ഇപ്പോഴത്തെ വെല്ലുവിളി നേരിടണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Sleeping Video | സമൂഹ മാധ്യമങ്ങളില്‍ വൈറലായി പാര്‍ലമെന്റില്‍ കഴിഞ്ഞദിവസത്തെ പ്രധാനമന്ത്രിയുടെ അവിശ്വാസ പ്രമേയ ചര്‍ചയിലെ മറുപടിയും ഭരണപക്ഷ അംഗങ്ങളുടെ 'ഉറക്ക'വും

പ്രസംഗം ഒന്നര മണിക്കൂറോളം നീണ്ടിട്ടും മണിപ്പൂര്‍ വിഷയത്തെ കുറിച്ച് ഒരക്ഷരം പ്രധാനമന്ത്രി ഉരിയാടിയിരുന്നില്ല. ഭരണ നേട്ടങ്ങളെ കുറിച്ചും പ്രതിപക്ഷത്തെ പരിഹസിച്ചുമാണ് ആദ്യമണിക്കൂറിലെ പ്രസംഗം. ഇതോടെ കടലാസുകള്‍ കീറിയെറിഞ്ഞ് അവിശ്വാസ പ്രമേയ അവതാരകനായ ഗൗരവ് ഗഗോയി അടക്കം പ്രതിപക്ഷ മുന്നണിയായ ഇന്‍ഡ്യയുടെ എം പിമാര്‍ ഇറങ്ങിപ്പോയി. ഇതോടെയാണ് മോദി മണിപ്പൂരിനെ കുറിച്ച് സംസാരിച്ചത്.

Keywords:  Prime Minister's speech and ruling party members' sleep in Lok Sabha go viral, New Delhi, News, Politics, Prime Minister's Speech, Parliament, Social Media, Sleep, National News, Politics.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia