ഇന്ധനവിലയും ഭക്ഷ്യവിലയും കുതിച്ചുയര്‍ന്നതിന് പിന്നാലെ അടുത്ത തിരിച്ചടി; പാരസെറ്റമോള്‍ ഉള്‍പെടെ 800 അവശ്യമരുന്നുകളുടെ വില 10.7 ശതമാനം വര്‍ധിക്കും; ഏപ്രില്‍ മുതല്‍ പ്രാബല്യത്തിൽ വരും
Mar 26, 2022, 12:33 IST
ന്യൂഡെല്‍ഹി: (www.kvartha.com 26.03.2022) ഇന്ധനവിലയും ഭക്ഷ്യവിലയും കുതിച്ചുയര്‍ന്നതിന് പിന്നാലെ പാരസെറ്റമോള്‍ ഉള്‍പെടെ 800 അവശ്യമരുന്നുകളുടെ വില ഏപ്രില്‍ മുതല്‍ കൂടും. 10.7 ശതമാനം വര്‍ധിക്കുമെന്നാണ് ദേശീയ മരുന്ന് വില നിയന്ത്രണ അതോറിറ്റി വെള്ളിയാഴ്ച പ്രഖ്യാപിച്ചത്. ഇതോടെ കോവിഡിനെ തുടര്‍ന്ന് ദുരിതത്തിലായ സാധാരണക്കാരുടെ ജീവിതം വീണ്ടും പ്രയാസത്തിലാകും. പനി, പകര്‍ചപ്പനി തുടങ്ങിയ നിരവധി സാധാരണ രോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന മരുന്നുകളുടെ അടക്കം വിലയാണ് കൂട്ടുന്നത്.
'വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ സാമ്പത്തിക ഉപദേഷ്ടാവിന്റെ ഓഫീസ് നല്‍കിയ മൊത്തവില സൂചികയെ (WPI ) അടിസ്ഥാനമാക്കി, 2020 ലെ അതേ കാലയളവില്‍ 2021 കലൻഡര്‍ വര്‍ഷത്തില്‍ ഡബ്‌ള്യൂപിഐയിലെ വാര്‍ഷിക മാറ്റം 10.76607% ആണ് ', ദേശീയ മരുന്ന് വില നിയന്ത്രണ അതോറിറ്റി പുറത്തിറക്കിയ സര്‍കുലറില്‍ പറയുന്നു.
പനി, അണുബാധ, ഹൃദ്രോഗം, രക്തസമ്മര്‍ദം, ത്വക്ക് രോഗങ്ങള്‍, വിളര്‍ച തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ വില ഇതോടെ കൂടും. പാരസെറ്റമോള്‍, ഫിനോബാര്‍ബിറ്റോണ്‍, ഫെനിറ്റോയിന്‍ സോഡിയം, അസിത്രോമൈസിന്‍, സിപ്രോഫ്‌ലോക്‌സാസിന്‍ ഹൈഡ്രോക്ലോറൈഡ്, മെട്രോണിഡാസോള്‍ തുടങ്ങിയ മരുന്നുകളുടെ വിലയും കൂടും. 2013ലെ ഡ്രഗ്സ് (വില നിയന്ത്രണ) ഉത്തരവിലെ വ്യവസ്ഥകള്‍ പ്രകാരമുള്ള തുടര്‍നടപടികള്‍ക്കായി ഇത് ബന്ധപ്പെട്ട എല്ലാവരുടെയും ശ്രദ്ധയില്‍പ്പെടുത്തുന്നതായും സര്‍കുലറില്‍ പറയുന്നു.
വില വര്‍ധനവിനെതിരെ വ്യാപക പ്രതിഷേധം ഉര്‍ന്നുവരാനുള്ള എല്ലാ സാധ്യതയും ഉണ്ടെന്ന് ആരോഗ്യപ്രവര്‍ത്തകരും വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു.
Keywords: Prices of 800 essential medicines, including Paracetamol, set to rise by 10.7% from April, Newdelhi, National, News, Top-Headlines, Petrol Price, COVID19, Medicine, Viral fever.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.