രാഷ്ട്രപതി: പത്രിക നല്‍കിയവരില്‍ ഓട്ടോ ഡ്രൈവറും ചായക്കടക്കാരനും
Jun 28, 2012, 17:38 IST
ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പിന് 26 പേര്‍ ആദ്യദിവസം നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ഓട്ടോറിക്ഷാ ഡ്രൈവര്‍ മുതല്‍ ചായക്കടക്കാരന്‍വരെ പത്രിക നല്‍കാന്‍ എത്തിയവരില്‍ ഉള്‍പ്പെടും.
36 നാമനിര്‍ദേശപത്രികകളാണ് ഇതിനകം ലഭിച്ചത്. ഇതില്‍ എട്ടെണ്ണം തള്ളി. രണ്ടുപേര്‍ രണ്ടു സെറ്റ് വീതം പത്രികകള്‍ സമര്‍പ്പിച്ചു. ഉത്തരേന്ത്യയിലെ ആദ്യ വനിതാ ഓട്ടോറിക്ഷാ ഡ്രൈവറെന്നവകാശപ്പെടുന്ന സുനിതാ ചൗധരിയും, ശരീരത്തില്‍ 388 പതാകകളും മൂവായിരത്തിലധികം വാക്കുകളും പച്ചകുത്തി ഗിന്നസ് റെക്കോഡ് കരസ്ഥമാക്കിയ ഗിന്നസ് റിഷിയും, ഗ്വാളിയാറിലെ ചായക്കടക്കാരന്‍ ആനന്ദ് സിങ് ഖുശ്‌വയും മല്‍സരരംഗത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
തന്നെ രാഷ്ട്രപതിസ്ഥാനത്തേക്കു നിര്‍ദേശിക്കുന്നവരുടെയും പിന്താങ്ങുന്നവരുടെയും പേരുകളും പിന്തുണയ്ക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളുടെ ചിഹ്‌നങ്ങളും റിഷി ശരീരത്തില്‍ പച്ചകുത്തിയിട്ടുണ്ട്. എല്ലാ തിരഞ്ഞെടുപ്പിലും മല്‍സരിക്കുന്ന ജോഗീന്ദര്‍ സിങ് ദര്‍ത്തിപകടിന്റെ സ്മരണാര്‍ഥം 'ദര്‍ത്തിപകട്' എന്ന നാമത്തില്‍ ഭഗല്‍പൂര്‍ സ്വദേശി നഗര്‍മല്‍ ബജോറിയയും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിട്ടുണ്ട്. വ്യാഴാഴ്ചയും നിരവധി നാമനിര്‍ദ്ദേശപത്രികകള്‍ എത്തിയിട്ടുണ്ട്. യു.പി.എ സ്ഥാനാര്‍ത്ഥി പ്രണബ് മുഖര്‍ജിയും, ബി.ജെ.പി പിന്തുണയോടെ മത്സരിക്കുന്ന പി.എ. സാംഗ്മയും പത്രിക നല്‍കിയവരില്‍ ഉള്‍പ്പെടും.

Keywords: New Delhi, Auto Driver, Rashtrapati Bhavan, Coffee shop.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.