വിവര സാങ്കേതിക വിദ്യ സൈനിക രംഗത്തും ഉപയോഗപ്പെടുത്തണമെന്ന് രാഷ്ട്രപതി; പ്രസിഡന്റസ് കളര്‍ അവാര്‍ഡ് ഏഴിമല നാവിക അക്കാദമിക്ക് സമ്മാനിച്ചു
Nov 20, 2019, 17:49 IST
കണ്ണൂര്‍: (www.kvartha.com 20.11.2019) രാജ്യത്തിന്റെ സുരക്ഷാ മേഖലയില്‍ മികച്ച സേവനങ്ങള്‍ നല്‍കുന്ന സൈനിക കേന്ദ്രത്തിന് നല്‍കുന്ന പരമോന്നത ബഹുമതിയായ പ്രസിഡന്റസ് കളര്‍ അവാര്‍ഡ് ഏഴിമല നാവിക അക്കാദമിക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമ്മാനിച്ചു. പ്രസിഡന്റ്സ് കളര്‍ രാഷ്ട്രപതിയില്‍ നിന്ന് അക്കാദമി കേഡറ്റ് ക്യാപ്റ്റന്‍ സുശീല്‍ സിംഗ് ഏറ്റുവാങ്ങി. പ്രത്യേക തപാല്‍ കവറും ചടങ്ങില്‍ പുറത്തിറക്കി. പരമ്പരാഗതവും അല്ലാത്തതുമായ സുരക്ഷാ വെല്ലുവിളികളാണ് രാജ്യം നേരിട്ട് കൊണ്ടിരിക്കുന്നതെന്നും വിവര സങ്കേതിക രംഗത്തെ വളര്‍ച്ച സൈനിക പരിശീലന രംഗത്ത് കൂടി ഉപയോഗപ്പെടുത്തുന്നതിന് നാം സജ്ജമാകണമെന്നും രാഷ്ട്രപതി പറഞ്ഞു. രാഷ്ട്രപതിക്കു പുറമേ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഉയര്‍ന്ന നാവികോദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
മികച്ച സേവനങ്ങള്‍ പരിഗണിച്ച് രാജ്യത്തെ മികച്ച സൈനിക കേന്ദ്രത്തിന് നല്‍കുന്ന പരമോന്നത ബഹുമതിയാണ് പ്രസിഡന്റ്സ് കളര്‍ അവാര്‍ഡ്. രാജ്യ രക്ഷയ്ക്കായി നിരവധി കഴിവുറ്റ ഓഫീസര്‍മാരെ ഉള്‍പ്പെടെ സംഭാവന നല്‍കിയ മികവ് പരിഗണിച്ചാണ് ഏഷ്യയിലെ ഏറ്റവും വലിയ നാവിക പരിശീലന കേന്ദ്രമായ ഏഴിമല നാവിക അക്കാദമിക്ക് ഈ അവാര്‍ഡ് നല്‍കുന്നത്. രാവിലെ എട്ടിന് അക്കാദമിയില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അവാര്‍ഡ് സമ്മാനിച്ചത്.
ഇന്ത്യ റിപ്പബ്ലിക്കായ ശേഷം രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദാണ് ഇന്ത്യന്‍ സൈന്യത്തിന് പ്രത്യേക അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയത്. ഇതിനായി പ്രത്യേക ഫ്ളാഗ് രൂപകല്പന ചെയ്യുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്ന നിലയിലാണ് പ്രസിഡന്റ്സ് കളര്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. രാജ്യത്തിന്റെ സര്‍വ്വ സൈന്യാധിപനായ രാഷ്ട്രപതി വിവിധ സേനാ യൂണിറ്റുകള്‍ക്ക് നല്‍കുന്നതാണ് പ്രസിഡന്റ്സ് കളര്‍ അവാര്‍ഡ്. 2017ലാണ് ഇതിനു മുമ്പ് നാവിക സേനയ്ക്ക് പ്രസിഡന്റ്സ് കളര്‍ അവാര്‍ഡ് ലഭിച്ചത്. അന്തര്‍വാഹിനി വിഭാഗത്തിനായിരുന്നു അന്ന് അവാര്‍ഡ്. ഗ്യാനി സെയില്‍സിംങ് രാഷ്ട്രപതിയായിരുന്ന സമയത്ത് കൊച്ചി നാവിക ആസ്ഥാനത്തിന് പ്രസിഡന്റ്സ് കളര്‍ ബഹുമതി ലഭിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, National, Army, Naval Acadamy, Ezhimala, President, Award, Kannur, Presidents Colours Awards to Ezhimala Navic Acdemy

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.