പ്രണബ് മുഖര്‍ജി ഡാക്കയിലേയ്ക്ക്

 


ഡാക്ക(ബംഗ്ലാദേശ്): മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രസിഡന്റ് പ്രണബ് മുഖര്‍ജി ധാക്കയിലേയ്ക്ക് തിരിച്ചു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പരിഹരിക്കപ്പെടാതെ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാനാണ് പ്രസിഡന്റിന്റെ ഡാക്ക സന്ദര്‍ശനം. യുദ്ധകുറ്റത്തിന് ജമാ അത്തെ ഇസ്ലാമിയുടെ പ്രമുഖ നേതാവിനെ വധശിക്ഷയ്ക്ക് വിധിച്ചതിനെത്തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തില്‍ ഡാക്ക കത്തുമ്പോഴാണ് പ്രണബ് മുഖര്‍ജിയുടെ സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്.

പ്രണബ് മുഖര്‍ജി ഡാക്കയിലേയ്ക്ക്ഇതുവരെയുണ്ടായ പ്രക്ഷോഭത്തില്‍ 60 പേരാണ് കൊല്ലപ്പെട്ടത്. നേതാക്കളെ വധശിക്ഷയ്ക്ക് വിധിച്ച നടപടിയില്‍ പ്രതിഷേധിച്ച് ജമാ അത്തെ ഇസ്ലാമി രാജ്യവ്യാപകമായി ഇന്നും നാളെയും സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ബംഗ്ലാദേശിലെ പ്രതിപക്ഷമായ ബംഗ്ലാദേശ് നാഷണല്‍ പാര്‍ട്ടിക്ക് പിന്തുണ നല്‍കുന്ന പ്രസ്ഥാനമാണ് ജമാ അത്തെ ഇസ്ലാമി. അതിനാല്‍ തന്നെ ശെയ്ഖ് ഹസീന സര്‍ക്കാര്‍ വിവേചനപരമായി പെരുമാറുന്നുവെന്നാണ് ജമാ അത്തെ ഇസ്ലാമിയുടെ ആരോപണം. പ്രതിപക്ഷ നേതാവ് ബീഗം ഖാലിദാസിയയും ചൊവ്വാഴ്ച രാജ്യവ്യാപകമായ സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

SUMMARY: Dhaka: President Pranab Mukherjee will begin his three-day state visit to Dhaka today, seeking to convey India's commitment to sort out unresolved issues between the two nations.

Keywords: National news, Bangladesh, Witnessing, Massive, Clashes, Top Islamist opposition leader, Sentenced to death, Atrocities, Rape, Killings,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia