കേന്ദ്രമന്ത്രിമാരുടെ രാജി: വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് പ്രണബ് മുഖര്‍ജി
Apr 25, 2012, 11:34 IST
ന്യൂഡല്‍ഹി: വയലാര്‍ രവി ഉള്‍പ്പെടെ 4 കേന്ദ്രമന്ത്രിമാര്‍ രാജിവച്ചെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് പ്രണബ് മുഖര്‍ജി. എന്നാല്‍ 2014ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ചില മാറ്റങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ നടക്കുമെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു. നാലു മുതിര്‍ന്ന മന്ത്രിമാര്‍ രാജി സമര്‍പ്പിച്ച് 24 മണിക്കൂര്‍ പാര്‍ട്ടി പ്രവര്ത്തനത്തിനിറങ്ങുമെന്നാണ് റിപോര്‍ട്ട്. നിയമകാര്യ മന്ത്രി സല്മാന് ഖുഷിദ്, ഗ്രാമീണ വികസന മന്ത്രി ജയ്റാം രമേശ്, വിദേശകാര്യ മന്ത്രി വയലാര്‍ രവി, ആരോഗ്യമന്ത്രി ഗുലാം നബി ആസാദ് എന്നിവരാണ് സോണിയാഗാന്ധിയെ രാജി സന്നദ്ധത അറിയിച്ചിരിക്കുന്നത്. അഴിമതിയില്‍ കുളിച്ചുനില്ക്കുന്ന പാര്‍ട്ടിയെ രക്ഷിക്കാന്‍ കടുത്ത തീരുമാനങ്ങള്‍ സോണിയാ ഗാന്ധി കൈക്കൊള്ളുമെന്നും റിപോര്‍ട്ടുണ്ട്.
English Summery
New Delhi: The Congress' public stance is an emphatic "no", but as it preps for the last mile before the 2014 Lok Sabha elections, the ruling party could be looking at large-scale structural changes to present a younger face, with 41-year-old Rahul Gandhi leading the charge.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.