ദൈവത്തെയോര്‍ത്ത് പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്താതെ ജോലി ചെയ്യൂ: പാര്‍ലമെന്റ് സ്തംഭനത്തിനെതിരെ രാഷ്ട്രപതി

 


ന്യൂഡല്‍ഹി: (www.kvartha.com 08.12.2016) കറന്‍സി അസാധുവാക്കല്‍ വിഷയത്തില്‍ തുടര്‍ച്ചയായി പാര്‍ലമെന്റ് നടപടികള്‍ സ്തംഭിപ്പിക്കുന്നതിനെതിരെ വിമര്‍ശനവുമായി രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി. ദൈവത്തെയോര്‍ത്ത് പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്താതെ ജോലി ചെയ്യൂ എന്നും പ്രതിപക്ഷം ഭൂരിപക്ഷത്തെ നിശബ്ദരാക്കുകയാണെന്നും ഡിഫന്‍സ് എസ്‌റ്റേറ്റ് ഡേ പരിപാടിയില്‍ രാഷ്ട്രപതി വ്യക്തമാക്കി.

ദൈവത്തെയോര്‍ത്ത് പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്താതെ ജോലി ചെയ്യൂ: പാര്‍ലമെന്റ് സ്തംഭനത്തിനെതിരെ രാഷ്ട്രപതി

പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തുക എന്നത് സ്ഥിരം പരിപാടിയായി മാറിയിരിക്കുകയാണ്. ഇത് അംഗീകരിക്കാന്‍ പറ്റില്ല. ചര്‍ച്ച, സംവാദം, തീരുമാനം എന്നിവയാണ് വേണ്ടത്. വ്യക്തിപരമായി ആരെയും കുറ്റപ്പെടുത്താന്‍ അഗ്രഹിക്കുന്നില്ല. സഭാ നടപടികള്‍ തടസപ്പെടുത്താന്‍ പാര്‍ലമെന്ററി സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യരുത്. ഏറെ നാളായി വനിതാ സംവരണ ബില്‍ പാര്‍ലമെന്റിന്റെ പരിഗണനയിലാണ്. ഈ ബില്‍ പാസാക്കണമെന്നും രാഷ്ട്രപതി ആവശ്യപ്പെട്ടു.

കറന്‍സി പരിഷ്‌കരണ വിഷയത്തില്‍ പ്രതിപക്ഷ പ്രതിഷേധം മൂലം പാര്‍ലമെന്റ് തുടര്‍ച്ചയായ 17-ാം ദിവസവും സ്തംഭിച്ചിരിക്കുകയാണ്.

Keywords : Parliament, President, BJP, Congress, Pranab Mukherjee, National, Pranab Mukherjee blasts a disrupted Parliament.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia