Prabhas | ആവേശം നിറയ്ക്കാന്‍ 2 പ്രഭാസ് ചിത്രങ്ങള്‍; പ്രഖ്യാപനം ഉടന്‍, വരവേല്‍ക്കാന്‍ ഒരുങ്ങി ആരാധകര്‍

 


മുംബൈ: (KVARTHA) ബാഹുബലി നായകന്‍ പ്രഭാസിന്റെ സിനിമകളെ ആരാധകര്‍ ഇരുകയ്യോടെയാണ് സ്വീകരിക്കാറുള്ളത്. അഭിനയിക്കുന്ന ഓരോ ചിത്രങ്ങളും തിയേറ്ററുകളെ ആവേശം കൊള്ളിക്കുന്നതും പതിവാണ്. പ്രഭാസ് നായകനായിട്ടുള്ള സലാറാണ് ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നത്.

Prabhas | ആവേശം നിറയ്ക്കാന്‍ 2 പ്രഭാസ് ചിത്രങ്ങള്‍; പ്രഖ്യാപനം ഉടന്‍, വരവേല്‍ക്കാന്‍ ഒരുങ്ങി ആരാധകര്‍

നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രം ആഗോളതലത്തില്‍ 700 കോടി രൂപയിലധികം നേടി മുന്നേറുകയാണ് എന്നാണ് ബോക്‌സ് ഓഫീസ് റിപോര്‍ട്. പിന്നാലെ ആരാധകരെ ആവേശം കൊള്ളിക്കുന്ന മറ്റൊരു പ്രഖ്യാപനവും വന്നിട്ടുണ്ട്. പ്രഭാസിന്റെ രണ്ട് പുതിയ ചിത്രങ്ങള്‍ ഉടന്‍ പുറത്തിറങ്ങുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എന്നാല്‍ പേര് പ്രഖ്യാപിച്ചിട്ടില്ല.

സംവിധായകന്‍ മാരുതിയുമായി പ്രഭാസ് ഒന്നിക്കുന്ന ചിത്രത്തിന്റെ പേര് പൊങ്കലിന് പ്രഖ്യാപിച്ചേക്കുമെന്നുള്ള റിപോര്‍ടുകള്‍ പുറത്തുവരുന്നുണ്ട്. ചിത്രത്തിന്റെ ഫസ്റ്റ് ലുകും പുറത്തുവിട്ടേക്കുമെന്നാണ് റിപോര്‍ട്. കല്‍ക്കി 2898 എഡി എന്ന ചിത്രത്തിന്റെ റിലീസ് തിയതിയും ജനുവരി 12ന് പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. കല്‍ക്കിയുടെ സംവിധാനവും തിരക്കഥയും നാഗ് അശ്വിനാണ്.

സി അശ്വനി ദത്താണ് നിര്‍മാണം. പ്രഭാസിന്റെ കല്‍ക്കി 2898 എഡി സിനിമ എപിക് സയന്‍സ് ഫിക്ഷനായി എത്തുമ്പോള്‍ നിര്‍മാണം വൈജയന്തി മൂവീസിന്റെ ബാനറിലായിരിക്കും. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനായിരിക്കും 'കല്‍ക്കി 2898 എഡി'യുടെയും പാട്ടുകള്‍ ഒരുക്കുക. ചിത്രത്തില്‍ ദീപിക പദുകോണ്‍ നായികയാകുമ്പോള്‍ മറ്റ് പ്രധാന വേഷങ്ങളില്‍ കമല്‍ഹാസനും അമിതാഭ് ബചനും എത്തുന്നുണ്ട് എന്നതും ആരാധകരെ ആവേശത്തിലാക്കുന്ന വാര്‍ത്തയാണ്.

പ്രഭാസിന്റെ സലാറില്‍ മലയാളത്തിന്റെ പ്രിയ നടന്‍ പൃഥ്വിരാജും നിര്‍ണായകമായ അഭിനയം കാഴ്ചവയ്ക്കുന്നുണ്ട്. കേരളത്തിന് പുറത്തും സലാര്‍ സിനിമയിലെ പ്രകടനത്തിന്റെ പേരില്‍ പൃഥ്വിരാജിന് അഭിനന്ദനങ്ങള്‍ ലഭിക്കുന്നുണ്ട്. ഇത്രത്തോളം വലിയ ഒരു കാന്‍വാസിലേക്ക് ചിത്രം മാറാന്‍ പൃഥ്വിരാജിന്റെ പ്രകടനം നിര്‍ണായകമായിരുന്നു എന്നാണ് സംവിധായകന്‍ പ്രശാന്ത് നീലും സാക്ഷ്യപ്പെടുത്തിയിരുന്നത്.

Keywords:  Prabhas, Maruthi Film First Look, Title Release Date Confirmed, Mumbai, News, Prabhas, Maruthi Film First Look, Title Release Date, Theatre, Director, Producer, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia