ഛദ്ദ സ­ഹോ­ദ­രന്‍­മാ­രു­ടെ കൊ­ല: പ്രതി നാം­ധാ­രി­യില്‍ നി­ന്ന് തോ­ക്ക് ക­ണ്ടെ­ടുത്തു

 


ഛദ്ദ സ­ഹോ­ദ­രന്‍­മാ­രു­ടെ കൊ­ല: പ്രതി നാം­ധാ­രി­യില്‍ നി­ന്ന് തോ­ക്ക് ക­ണ്ടെ­ടുത്തു ന്യൂഡല്‍­ഹി: ഛ­ദ്ദ സ­ഹോ­ദ­രന്‍­മാ­രു­ടെ കൊ­ല­പാ­ത­ക­ത്തില്‍ ക­ലാ­ശി­ച്ച ഛ­ത്തര്‍­ഹൗ­സി­ലെ ഫാം ഹൗസ് വെ­ടി­വെ­പ്പ് കേ­സില്‍ അ­റ­സ്റ്റിലാ­യ സു­ഖ്‌­ദേ­വ് സി­ങ് നാം­ധാ­രി­ വെ­ടി­വെ­ക്കാന്‍ ഉ­പ­യോ­ഗിച്ച തോ­ക്ക് ഡല്‍­ഹി ക്രൈം­ബ്രാ­ഞ്ച് ക­ണ്ടെ­ടു­ത്തു. നാംധാരിയുടെ ഉത്തരാഖണ്ഡിലെ ഫാംഹൗസില്‍ നിന്നാണ് തോക്ക് കണ്ടെടു­ത്തത്. ക­ഴിഞ്ഞ വെള്ളിയാഴ്ച ഭജ്പൂരിലെ വസതിയില്‍­വെ­ച്ചാണ് ഉത്തരാഖണ്ഡ് ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ ചെയര്‍മാനായ നാംധാരി അറസ്റ്റിലാ­വു­ന്നത്.

നവംബര്‍ 17ന് നടന്ന വെടി­വെ­പ്പില്‍ മുഖ്യസൂത്രധാരന്‍ നാംധാരിയാണെന്നും ഛദ്ദ സഹോദരന്‍മാര്‍ തമ്മിലുളള തര്‍ക്കത്തിനിടെ ഹര്‍ദീപി­നെ താന്‍ വെടിവെച്ചതാ­യി നാംധരി സമ്മതിച്ചി­ട്ടു­ണ്ടെ­ന്നും കേ­സ് അ­ന്വേ­ഷി­ക്കു­ന്ന ക്രൈം­ബ്രാ­ഞ്ച് ഉ­ദ്യോ­ഗ­സ്ഥര്‍ പ­റഞ്ഞു. കൊലപാതകശ്രമത്തിന് ഇദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ദല്‍ഹി പൊലീസ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ദല്‍ഹി സാകേത് ജില്ലാ കോടതിയില്‍ ഹാജരാക്കിയ നാംധാരിയെ അഞ്ചുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടി­രിക്കുകയാണ്.

Keywords : New Delhi, Murder Case, Arrest, Gunfight, Chadda, Brothers, Namdhari, Police, Farm House, National, Malayalam News, Ponty Chadha murder: Police find gun at Namdhari's farmhouse
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia