കലാപങ്ങളില്‍ രാഷ്ട്രീയക്കാര്‍ മരിക്കുന്നില്ല: രാഹുല്‍ ഗാന്ധി

 


അലിഗഡ്/രാംപൂര്‍: ഉത്തര്‍പ്രദേശിലെ ജനങ്ങളെ ജാതിയുടേയും മതത്തിന്റേയും പേരില്‍ വിഘടിപ്പിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികളാണ് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാംപൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലി ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

കലാപങ്ങളില്‍ രാഷ്ട്രീയക്കാര്‍ മരിക്കുന്നില്ല: രാഹുല്‍ ഗാന്ധിസാധാരണക്കാര്‍ കലാപങ്ങള്‍ ആഗ്രഹിക്കുന്നക്കുന്നില്ലെന്നറിയിച്ച ഗാന്ധി കലാപങ്ങളില്‍ രാഷ്ട്രീയക്കാര്‍ മരിക്കാറില്ലെന്നും വ്യക്തമാക്കി. സാധാരണക്കാരാണ് കലാപങ്ങള്‍ക്കിരകളാകുന്നത്. പാവങ്ങളുടെ മുഖങ്ങളാണ് അക്രമികള്‍ കത്തിച്ച് വികൃതമാക്കിയത്. രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടിയാണ് നമ്മള്‍ പോരാടേണ്ടത്. പാവങ്ങള്‍ക്കു വേണ്ടിയാണ് പോരാടേണ്ടത്. അവരുടെ അവകാശങ്ങളാണ് സംരക്ഷിക്കപ്പെടേണ്ടത് രാഹുല്‍ പറഞ്ഞു.

യുപിഎ സര്‍ക്കാര്‍ നടപ്പിലാക്കിയ ഭക്ഷ്യ സുരക്ഷാ ബില്‍ സാധാരണക്കാരെ ലക്ഷ്യമിട്ടാണെന്ന് വ്യക്തമാക്കിയ രാഹുല്‍ കോണ്‍ഗ്രസ് എന്നും പാവങ്ങള്‍ക്കൊപ്പം നിലകൊള്ളുമെന്ന ഉറപ്പും വാഗ്ദാനം ചെയ്തു.

SUMMARY: Aligarh/Rampur: Congress vice president Rahul Gandhi on Wednesday said that political forces in Uttar Pradesh are dividing Hindus and Muslims for electoral gains.

Keywords: National news, Rahul Gandhi, Indian National Congress, Uttar Pradesh, Aligarh, Rampur, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia