നിതീഷ് കുമാറിന്റെ അകമ്പടി വാഹനത്തെ വഴിതെറ്റിച്ച പോലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

 


പാറ്റ്‌ന: (www.kvartha.com 26.10.2014) മുന്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അകമ്പടി വാഹനത്തെ വഴിതെറ്റിച്ച പോലീസ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു. ഹാജിപൂര്‍ പോലീസ് സ്‌റ്റേഷന്റെ ചുമതല വഹിക്കുന്ന മുഹമ്മദ് അമാനുല്ലയാണ് സസ്‌പെന്‍ഷനിലായത്.
നിതീഷ് കുമാറിന്റെ അകമ്പടി വാഹനത്തെ വഴിതെറ്റിച്ച പോലീസ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

ശനിയാഴ്ചയാണ് സസ്‌പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഒക്ടോബര്‍ 19ന് സമസ്തിപൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം പാറ്റ്‌നയിലേയ്ക്ക് മടങ്ങുകയായിരുന്ന നിതീഷ് കുമാറിനെ അകമ്പടി സേവിച്ച വാഹനത്തിനാണ് വഴിതെറ്റിയത്.

ഗതാഗത ചുമത നിര്‍വഹിച്ചിരുന്ന പോലീസുകാരനാണ് വാഹനത്തെ തെറ്റായ ദിശയിലേയ്ക്ക് വിട്ടത്. പാറ്റ്‌നയ്ക്ക് പകരം മുസാഫര്‍പൂരിലാണ് വാഹനമെത്തിയത്.

SUMMARY: #Patna #Bihar The Officer In-Charge of a police station in Hajipur on Saturday was suspended on the charge of "misdirecting" the route of convoy of former Bihar Chief Minister Nitish Kumar.

Keywords: Bihar, Nitish Kumar, Hajipur, Police Officer, Suspension, Former Chief Minister,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia