പ്രധാനമന്ത്രിയുടെ വിദേശപര്യടനങ്ങള്‍ ഖജനാവ് കാലിയാക്കുന്നു: ബിജെപി
Oct 23, 2013, 14:18 IST
ന്യൂഡല്‍ഹി: പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗിന്റെ വിദേശപര്യടനങ്ങള്‍ ഖജനാവ് കാലിയാക്കുകയാണെന്ന് ബിജെപി. വിദേശപര്യടനങ്ങള്‍ നടത്താന്‍ ഇഷ്ടപ്പെടുന്ന മന്‍ മോഹന്‍ സിംഗിന്റെ യുഎസ് സന്ദര്‍ശനത്തെയാണ് ബിജെപി വൈസ് പ്രസിഡന്റ് മുഖ്താര്‍ അബ്ബാസ് നഖ്വി കൂടുതല്‍ വിമര്‍ശിച്ചത്.
പ്രധാനമന്ത്രിയാകുന്നതിന് മുന്‍പ് മന്‍ മോഹന്‍ സിംഗ് വിദേശരാജ്യങ്ങളില്‍ ജോലിചെയ്ത് ഉപജീവനം നടത്തിയ ആളാണ്. പ്രധാനമന്ത്രിയുടെ അമേരിക്കന്‍ പ്രേമം ഏറേ പ്രസിദ്ധമാണ്. 2008ല്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച ആണവോര്‍ജ്ജ ബില്ലും ചില്ലറ വ്യാപാര ബില്ലും പാസാക്കാന്‍ അദ്ദേഹം തന്നെക്കൊണ്ടാകുന്നതെല്ലാം ചെയ്തു മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു.
യുപിഎ അദ്ധ്യക്ഷയായ സോണിയാഗാന്ധി ലാളിത്യത്തെക്കുറിച്ചും ചിലവ് ചുരുക്കലിനെക്കുറിച്ചും വാതോരാതെ പ്രസംഗിക്കുന്നതിനിടയില്‍ പ്രധാനമന്ത്രിക്ക് വിദേശയാത്ര നടത്താന്‍ എങ്ങനെ സാധിക്കുമെന്നും നഖ്വി അല്‍ഭുതം കൂറി.
ഒരു ദിവസം കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലി പെട്രോള്‍ ചിലവ് കുറയ്ക്കാന്‍ ഡല്‍ഹി മെട്രോയില്‍ യാത്ര ചെയ്തതല്ലാതെ മറ്റൊന്നും സംഭവിച്ചില്ലെന്നും നഖ്വി പരിഹസിച്ചു.
SUMMARY: New Delhi: Prime Minister Manmohan Singh on Tuesday came under attack from BJP which alleged his love for foreign visits, especially to the US, has led to a loss of valuable funds from the exchequer.
Keywords: National news, Manmohan Singh, PM`s foreign trips, Bharatiya Janata Party, Mukhtar Abbas Naqvi, Pakistan, Ceasefire violations

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.